മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. മലയാളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ഹൈപ്പുള്ള ഒരു ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ മോഹൻലാൽ ചിത്രം. ലൂസിഫർ, ബ്രോ ഡാഡി എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എമ്പുരാൻ ആരംഭിക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. പൃഥ്വിരാജ്, മുരളി ഗോപി, മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർ ഈ ചിത്രത്തെ കുറിച്ചു സംസാരിക്കുന്നതാണ് വീഡിയോ. എമ്പുരാൻ എന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ പുറത്തു വരുമെന്നാണ് അവർ അറിയിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി അടുത്ത വർഷം ആദ്യമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.എന്നാൽ ഈ ചിത്രത്തിന് ഇപ്പോൾ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആണ് നടന്നു കൊണ്ടിരിക്കുന്നത് എന്നാണ് പറയുന്നത് ,
മികച്ച രീതിയിൽ തന്നെ ആണ് ഈ ചിത്രം ഒരുക്കാൻ ഇരിക്കുന്നത് എന്നു തന്നെ ആണ് അണിയറ പ്രവർത്തകർ പറയുന്നത് , ചിത്രത്തിന് വേണ്ട ലൊക്കേഷൻ ഹാന്റിൽ ആണ് അണിയറ പ്രവർത്തകർ , എന്നാൽ ലൂസിഫർ എന്ന സിനിമയിൽ ഉണ്ടായിരുന്ന പളളി ഏമ്പുരാനിലും ഉണ്ടാവും എന്ന വാർത്തകളും റിപ്പോർട്ടുകളും ആണ് വരുന്നത് , എന്നാൽ ആ ലൊക്കേഷൻ എന്നാൽ ഈ സിനിമക്ക് വേണ്ടി നോക്കി എന്നും പറയുന്നു , മലയാളത്തിലെ ഏറ്റവും കൂടുതൽ ബിസിനസ് നടന്ന ഒരു ചിത്രം തന്നെ ആണ് ലൂസിഫർ , ഏമ്പുരാൻ എന്ന ചിത്രം ലൂസിഫർ എന്ന സിനിമക്ക് മുകളിൽ നിൽക്കും എന്നും പറയുന്നു , വലിയ ഒരു മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,