ബറോസിന്റെ അപ്ഡേറ്റുമായി മോഹൻലാൽ എത്തി വൈറൽ ചിത്രങ്ങൾ കണ്ടോ

മോഹൻലാൽ ആദ്യമായി സംവിധായകനായി എത്തുന്ന ചിത്രം ആണ് ബറോസ് എന്ന ചിത്രം വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ഓരോ പ്രേക്ഷകനും , എന്നാൽ ഇപ്പോൾ ബറോസിന്റെ ഭാഗമാകാൻ അന്താരാഷ്ട്ര സംഗീത പ്രതിഭയും. സംഗീതജ്ഞൻ മാർക്ക് കിലൻ ബറോസിന്റെ ഭാഗമാകുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഈ വിവരം ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലൂടെ അറിയിച്ചത്. പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു. ചിത്രം ഏപ്രിൽ മാസത്തോട് കൂടി തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് ,

മോഹൻലാൽ തന്നെ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ബറോസ്. 3ഡിയിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ക്യാമറാമാൻ സന്തോഷ് ശിവനാണ്. ജിജോ പുന്നോസിൻറെ തിരക്കഥയിൽ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹൻലാലും ചേർന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു.നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാർത്ഥ്യമാക്കുന്നത്. ആശിർവാദ് സിനിമാസ് ആണ് പ്രധാന നിർമാതാക്കൾ. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത് , മലയാളത്തിന്റെ സൂപ്പർ തരാം ആദ്യം ആയി സംവിധാന വേഷം അണിയുന്നു എന്നു തന്നെ ആണ് എല്ലാവരുടെയും പ്രതീക്ഷക്ക് വീര്യം കൂട്ടുന്നത് , ആദ്യം ആയി സംവിധാനം ചെയുന്ന ചിത്രം മികച്ച ഒരു വിജയം ആയിരിക്കും എന്നു തന്നെ ആണ് പറയുന്നത് കൂടുതൽ അറിയൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →