കൊത്തയിൽ ഗെസ്റ്റ് റോളിൽ ടൊവിനോ റിപോർട്ടുകൾ ഇങ്ങനെ

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന കിംഗ് ഓഫ് കൊത്ത ഇപ്പോൾ അതിന്റെ അവസാന ഘട്ട ഷൂട്ടിംഗിലാണ്. 90 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ തമിഴ്‌നാട്ടിൽ പുരോഗമിക്കുകയാണ്. അവിടെ നിന്നുമുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ സജീവം ആവാറുള്ളതും ആണ് എന്നാൽ പുതിയ റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നു , മാസ്റ്റർ ഡയറക്ടർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ മാസ്സ് ആക്ഷൻ പീരീഡ് ചിത്രം രചിച്ചിരിക്കുന്നത്, ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് രചിച്ചു ശ്രദ്ധ നേടിയ അഭിലാഷ് എൻ ചന്ദ്രനാണ്. വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ യുവതാരം ടോവിനോ തോമസും എത്തുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. കാരണം,

ഈ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ടോവിനോ തോമസ് കടന്ന് വരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. നേരത്തെ കുറിപ്പ് എന്ന സിനിമയിലും ഒരു സുപ്രധാന വേഷം ടോവിനോ ചെയ്തിരുന്നു , ഈ ചിത്രത്തിക്കും ഒരു വേഷം ചെയ്യും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകരും , എന്നാൽ ദുൽഖുറൈന് പുറമെ നിരവധി താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് , ഈ വർഷം തന്നെ ചിത്രം റിലീസ് ആവുകയും ചെയ്യും പാൻ ഇന്ത്യൻ റിലീസ് ആയി തന്നെ ആണ് ചിത്രം ഒരുങ്ങുന്നത് ,
കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →