മോഹൻലാലും മുഖ്യമന്ത്രിയും വിവാഹവേദിയിൽ ഒന്നിച്ചപ്പോൾ

ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ റിസപ്ഷൽനിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. കോഴിക്കോടുള്ള ആഢംബര ​ഹോട്ടലിൽ വച്ചായിരുന്നു ആഘോഷങ്ങൾ. വധൂവരന്മാർ മുഖ്യമന്ത്രിയുടെ കാൽതൊട്ട് അനു​ഗ്രഹം വാങ്ങി. നടൻ മോഹൻലാലും ആഘോഷത്തിൽ തിളങ്ങി. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു മാധവന്റെ മകൻ ഗൗതമിന്റെ വിവാ​ഹം. എന്നാൽ അവിടെ നിന്നുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് മോഹൻലാലും മറ്റു പ്രമുഖരും ഈ പരുപാടിയിൽ പങ്കടുത്ത് ആണ് , സിനിമ- രാഷ്ട്രീയമേഖലയിൽ ഉള്ള നിരവധി പേർ റിസപ്ഷനിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

മാമുക്കോയ, ​ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള, യുസഫലി, മന്ത്രി റിയാസ്, മുല്ലപ്പള്ളി, പി കെ ശ്രീമതി, ഇ പി ജയരാജൻ, ലിസി പ്രിയദർശൻ, ആശാ ശരത്ത്, സുജാത, ചിപ്പി, സീതാറാം എച്ചൂരി, ജ​ഗദീഷ്, വെസ്റ്റ് ബംഗാൾ ​ഗവർണർ ആനന്ദ ബോസ് തുടങ്ങി നിരവധി പ്രമുഖർ ആഘോഷത്തിൽ പങ്കുചേർന്നു. എന്നാൽ ഈ വർഷം രാജസാത്താനിൽ നടന്ന വിവാഹത്തിൽ മോഹൻലാൽ പങ്കെടുത്ത വീഡിയോ മോഹൻലാൽ ഡാൻസ് കളിക്കുന്ന വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ ഇപ്പോൾ കേരളത്തിലെ ആഘോഷം തന്നെ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നതു മോഹൻലാലിന്റെ ഈ പരിപാടിയിലേക്ക് ഉള്ള എന്ററി തന്നെ ആണ് വലിയ വൈറൽ , പിണറായി വിജയനും ആയി ഉള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ ഇതിനു നിരവധി ആളുകൾ ആണ് കമന്റുകൾ ഇട്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →