മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെ ആയിരുന്നു, ചിത്രം വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തമാക്കിയത് , ചിത്രത്തിൽ സഹദേവൻ എന്ന കഥാപാത്രത്തെയായിരുന്നു കലാഭവൻ ഷാജോൺ അവതരിപ്പിച്ചത്.ദൃശ്യത്തിലെ കഥാപാത്രം അഭിനയിക്കാൻ കഴിഞ്ഞത് എല്ലാ നടന്മാർക്കും കിട്ടാത്ത വലിയ ഭാഗ്യമാണെന്നും ദൃശ്യം പോലെയൊരു സിനിമ ഇനി എന്നാണ് സംഭവിക്കുകയെന്ന് പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന അത്ഭുതമാണ് ദൃശ്യമെന്നും ചിത്രത്തിൽ എസ്തറിനെ അടിക്കുന്ന സീൻ ചെയ്യുമ്പോൾ വലിയ ടെൻഷനായിരുന്നുവെന്നും കലാഭവൻ ഷാജോൺ പറഞ്ഞു. സിനിമാവികടന് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ ഇക്കാര്യങ്ങൾ പറഞ്ഞത്.
ദൃശ്യത്തിൽ ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. ആ സിനിമയിലെ പോലെയുള്ള സീക്വൻസൊക്കെ അഭിനയിക്കാൻ കഴിയുകയെന്ന് പറയുന്നത് തന്നെ ഭയങ്കര ഭാഗ്യമാണ്. എല്ലാ നടന്മാർക്ക് കിട്ടുന്നതുമല്ല. ദൃശ്യം പോലെയൊരു സിനിമ ഇനി എന്നാണ് സംഭവിക്കുകയെന്ന് നമുക്ക് പറയാൻ പറ്റില്ല എന്നും ഷാജോൺ പറയുന്നു , എന്നാൽ ഇനി ദൃശ്യം 3 ഒരുക്കാൻ ഇരിക്കുന്നു എന്നും പറയുന്നു , എന്നാൽ ആ ചിത്രത്തിൽ കലാഭവൻ ഷാജോൺ ഏതു എന്ന അനുമാനങ്ങൾ പങ്കുവെക്കുന്നു ഉണ്ട് , എന്നാൽ ഉടൻ താനെ ഈ ചിത്രം വരും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ ,