അടുത്തിടെ ആണ് സൂര്യയും പൃഥ്വിരാജും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും ഒന്നിച്ചു കൂടി കാഴ്ച നടത്തി എന്ന വാർത്തകളും വന്നിരുന്നു , പൃഥ്വിരാജ് തന്നെ ആണ് ഈ കാര്യം പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത് , എന്നാൽ ഒരു സൗഹൃദ കൂടി കാഴ്ച എന്നായിരുന്നു എല്ലാരും കരുതിയത് ,ഇപ്പോഴിതാ സൂര്യയും പൃഥ്വിരാജും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.’ബിസ്‌കറ്റ് കിംഗ്’ എന്നറിയപ്പെട്ടിരുന്ന രാജൻ പിള്ളയുടെ ജീവിതം ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പൃഥ്വിരാജ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. ടു ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാകും ചിത്രം നിർമ്മിക്കുക എന്ന സൂചനകളുമുണ്ട്.
പ്രോജക്റ്റ് സരിഗമ ഇന്ത്യയുമായി സഹകരിച്ച് നിർമ്മിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.നേരത്തെ രാജൻ പിള്ളയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയിൽ പൃഥ്വിരാജ് ടൈറ്റിൽ റോളിൽ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു , എന്നാൽ ഈ വാർത്തകൾ തന്നെ ആണ് പുറത്തു വന്നിരിക്കുന്നത് , തെന്നിന്ത്യയിൽ വളരെ അതികം ആരാധകർ ഉള്ള നടൻമാർ ആണ് ഇരുവരും , ഈ വാർത്തകൾ ശരിവെക്കുന്ന രീതിയിൽ തന്നെ ആണ് റിപോർട്ടുകൾ വരുന്നത് , വലിയ പ്രതീക്ഷയിൽ തന്നെ ആണ് പ്രേക്ഷകർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,