മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ വലിയ വിജയം നേടിക്കൊണ്ടിരിക്കുന്നത് , കഴിഞ്ഞ വർഷം ഇറങ്ങിയ ചിത്രങ്ങൾ എല്ലാം മികച്ച കളക്ഷനും വിജയവും ആയിരുന്നു , എന്നാൽ ഇപ്പോൾ ഈ വർഷം വീണ്ടും രണ്ടു ചിത്രങ്ങൾ കൂടി റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് പറയുന്നത് , കാതൽ, ഏജന്റ് , എന്നി രണ്ടു ചിത്രങ്ങൾ ആണ് ഈ വർഷം റിലീസ് ചെയ്യാൻ ഉള്ളത് , മമ്മൂട്ടി നായകനായി പ്രദർശനത്തിനെത്താനുള്ള പുതിയ ചിത്രമാണ് ‘കാതൽ’. തമിഴ് നടി ജ്യോതികയാണ് നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ‘കാതലി’ന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാർത്ത വരുന്നത്.
ഏപ്രിൽ 20ന് റിലീസ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‍തേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള പറയുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതുപോലെ ഏജന്റ് എന്ന ചിത്രവും റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നും പറയുന്നു , ഏപ്രിൽ 28 ന് ആണ് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് പറയുന്നത് , പല തവണ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു എന്നാൽ ഇനി നീട്ടില്ല എന്നും പറയുന്നു , അതുപോലെ കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രവും വലിയ രീതിയിൽ ഉള്ള പ്രെമോഷൻ തന്നെ ആണ് നടക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,