2023 ൽ മലയാളത്തിൽ നിരവധി ചിത്രങ്ങൾ പിറന്നു എന്നാൽ അതിൽ; ചുരുക്കം ചില സിനിമകൾ തന്നെ ആണ് വിജയിച്ചത് , എന്നാൽ അതിൽ ഒരു മികച്ച വിജയം തന്നെ ആണ് രോമാഞ്ചം എന്ന സിനിമ നേടിയത് , തിയേറ്ററുകളിൽ ഇപ്പോഴും വൻ വിജയമായി പ്രദർശനം തുടരുന്ന രോമാഞ്ചം 30 ദിവസം പിന്നിട്ടിരിക്കുകയാണ്. ചിത്രം ഇതിനോടകം 50 കോടി കടന്നു കഴിഞ്ഞു. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോൾ 30 ദിവസം കൊണ്ട് ആഗോളതലത്തിൽ 51 കോടി നേടി. കേരളത്തിലെ ബോക്സ് ഓഫീസിൽ നിന്ന് മാത്രം ചിത്രം 31.6 കോടി നേടിയതായാണ് റിപ്പോർട്ട്. കേരളത്തിന് പുറത്ത് നിന്ന് 3 മൂന്ന് കോടിയും ഒവർസീസ് മാർക്കറ്റിൽ നിന്നും 16.55 കോടിയും രോമാഞ്ചം സ്വന്തമാക്കി. ചെറിയ മുതൽമുടക്കിൽ നിന്ന് വലിയ നേട്ടമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.
കനേഡിയൻ ബോക്‌സ് ഓഫീസിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രം എന്ന റെക്കോർഡ് രോമാഞ്ചം സ്വന്തമാക്കിയിട്ടുണ്ട്. അതുപോലെ മലയാള സിനിമക്ക് അഭിമാനിക്കുക തന്നെ ചെയ്യാം , മലയാളത്തിൽ നിന്നും വന്ന മറ്റൊരു റീ റിലീസ് ചിത്രത്തിന് , മികച്ച ഒരു കളക്ഷൻ സ്വന്തം ആക്കി , മോഹൻലാൽ ചിത്രം സ്പടികം ആണ് , എന്നാൽ അന്യ ഭാഷകളിൽ നിന്നും വന്ന ചിത്രങ്ങൾക്ക് കാര്യമായ നേട്ടങ്ങൾ ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,