മലയാള സിനിമയിലെ മികച്ച ഒരു താരമാണ് മംമ്ത മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെയായിരുന്നു മംമ്തയുടെ അരങ്ങേറ്റം. അന്നൊരു പാട്ടും പാടി സിനിമയിലേക്ക് കടന്നു വന്ന മംമ്ത അധികം വൈകാതെ തന്നെ മലയാളത്തിലെ മുൻനിര നായികയായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും മംമ്ത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ നല്ലൊരു ഗായിക കൂടിയാണ് താനെന്നും മംമ്ത തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്ൽ തനിക്ക് സംഭവിച്ച ഒരു രസകരം ആയ ഒരു കാര്യം പങ്കുവെക്കുകയാണ് തരാം , 2017ൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടക്കുമ്പോൾ കേരള സ്ട്രൈക്കേഴ്സിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു നടി മംമ്ത മോഹൻദാസ്. അന്ന് മംമ്തയെ ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനെ മംമ്ത മോഹൻലാൽ എന്ന് വിളിച്ചത് വൈറലായി മാറിയിരുന്നു.
ഈ സംഭവത്തെക്കുറിച്ചാണ് മംമ്ത സംസാരിക്കുന്നത്. സി.സി.എൽ അനുഭവങ്ങൾ വളരെ രസകരമായിരുന്നു എന്നും ബ്രാൻഡ് അംബാസിഡറായതിന്റെ തലവേദനകളൊന്നും തനിക്കില്ലായിരുന്നു എന്നുമാണ് മംമ്ത പറയുന്നത്. അദ്ദേഹം പേര് മാറ്റി വിളിച്ചതാണ് തന്റെ ഏറ്റവും അവസാനത്തെ സി.സി.എൽ ഓർമയെന്നുമാണ് മംമ്ത പറയുന്നത്. എന്നാൽ ആ വീഡിയോ ഇപ്പോളും സോഷ്യൽ മീഡിയയിൽ വൈറൽ അവരുണ്ട് ഏതാനും പറയുന്നു , എന്നാൽ ഇനി വരാൻ ഇരിക്കുന്ന മഹേഷും മാരുതിയും ആണ് മംമ്ത മോഹൻദാസ് നായിക ആയ ഏറ്റവും പുതിയ ചിത്രം , മാർച്ച് 10 ന് ആണ് ചിത്രം റിലീസ് ചെയുന്നത് ,