മമ്മൂട്ടിയുടെ ഏജന്റ് റിലീസ് ഏപ്രിൽ മാസത്തിൽ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ ഏജന്റ് ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും. ഏജന്റ് കേരളത്തിൽ വിതരണം നിർവഹിക്കുന്നത് അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ്. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ ആണ് നായിക. ഹിപ്പോപ്പ് തമിഴൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്യാമറ രാകുൽ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. വൈദ്യ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നിർണായക കഥാപാത്രമായി ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. പ്രഖ്യാപന സമയം മുതൽ ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും വലിയ സ്വീകാര്യതയോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. ഏറെ വർഷത്തിന് ശേഷം മമ്മൂട്ടി തെലുക്കിൽ അഭിനയിക്കുന്ന ഒരു ചിത്രം തന്നെ ആണ് ,

എന്നാൽ ചിത്രം പല തവണ റിലീസ് മാറ്റി എന്ക്കിലും ചിത്രം അടുത്ത മാസം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു ,ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. സുരേന്ദർ റെഡ്ഢി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. വലിയ ഒരു മുതൽ മുടക്കിൽ എത്തിയ ചിത്രം തന്നെ ആണ് ഇത് , വലിയ ഒരു പ്രമോഷൻ തന്നെ ആണ് ചിത്രത്തിന് നൽകികൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →