തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. ജീവിതത്തിലെ എല്ലാ പ്രിയനിമിഷങ്ങളും വിഘ്‌നേഷ് ശിവൻ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഒക്ടോബർ ഒമ്പതിനാണ് നയൻതാരയും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികളായ ഉയിരിനേയും ഉലകത്തേയും പരിചയപ്പെടുത്തിയത്. ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അന്ന് വിഘ്‌നേഷ് കുറിച്ചു. ഏഴു വർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒമ്പതിനാണ് വിഘ്‌നേഷും നയൻസും വിവാഹിതരായത്. വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവും വിഘ്‌നേഷ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.ഇപ്പോഴിതാ വിഘ്‌നേഷും നയൻതാരയും മക്കളുമായി വിമാനത്താവളത്തിലെത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഉയിരിനും ഉലകത്തിനുമൊപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇരുവരും. കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച ഇരുവരും അവരുടെ മുഖം ക്യാമറകളിൽ നിന്ന് മറച്ചുപിടിക്കുന്നതും വീഡിയോയിൽ കാണാം.ഉയിർ ഉലകം എന്നാണ് കുഞ്ഞുങ്ങൾക്ക് നൽകിയിരിക്കുന്ന പേരുകൾ എന്നാൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടും ഉണ്ട് , എന്നാൽ നയൻതാര അവരുടെ ഭാഗത്തെ നീതിയും ഞ്യായവും തുറന്നു കാണിച്ചു എന്നാൽ ഇപ്പോൾ ഇവരുടെ വീഡിയോ തന്നെ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , ഷാരൂഖ് ഖാൻ നായകനാവുന്ന ചിത്രത്തിന്റെ ഭാഗം ആയി ആണ് നയൻതാര മുംബൈയിൽ എത്തിയത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,