മലയാളത്തിലെ ആദ്യത്തെ 3 ഡി ചിത്രം ആയ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലൂടെ നമ്മൾ എല്ലാവരും കേട്ട ഒരു പേര് തന്നെ ആണ് ജിജോ പൊന്നൂസ് , മലയാളത്തിലെ ആദ്യ 70 എം.എം ചിത്രമായ പടയോട്ടത്തിന്റെയും(1982) സംവിധായകനാണ് ജിജോ. നൂതനമായ സാങ്കേതിക വിദ്യകൾ മലയാള സിനിമയിൽ പ്രാവർത്തികമാക്കപ്പെട്ടത് ജിജോയുടെ പ്രയത്നഫലമായിട്ടാണ്. അതി നൂതന ശബ്ദവിന്യാസം (ഡി.റ്റി.എസ്) മലയാളത്തിൽ ആദ്യം പ്രയോഗിക്കപ്പെട്ടത് 1997 ൽ കുട്ടിച്ചാത്തൻ രണ്ടാമതും വെള്ളിത്തിരയിൽ അവതരിപ്പിക്കപ്പെട്ടപ്പോഴാണ് , എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ വീണ്ടും മോഹൻലാലിന്റെ ആദ്യ സംവിധാനം സംരംഭം ആയ ബറോസ് എന്ന ചിത്രത്തിൽ ആണ് ജിജോ പൊന്നൂസ് എന്ന പേര് വീണ്ടും കേൾക്കുന്നത് ,
എന്നാൽ ഇപ്പോൾ ജിജോ പൊന്നൂസും മോഹൻലാലും തമ്മിൽ ഉള്ള അടുപ്പത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രാജീവ് കുമാർ , ബറോസ് എന്ന ചിത്രത്തെ കുറിച്ചും പറഞ്ഞു , ഈ ചിത്രത്തിൽ tk രാജീവ് കുമാറും ഒന്നിക്കുന്നു , സംവിധാന സഹായി ആയി തന്നെ ആണ് , മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെ ആണ് ബറോസ് , മോഹൻലാൽ സംവിധാനം ചെയുന്നു എന്ന് തന്നെ ആണ് ഇതിന്റെ പ്രധാന കാരണം , എന്നാൽ ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,