കൊച്ചിയിലെ മാലിന്യ പ്രശനം സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ച ആയികൊണ്ടിരിക്കുകയാണ് , പലരും പല തരത്തിലുള്ള പ്രതിഷേധങ്ങൾ അറിയിച്ചു രംഗത്ത് വരുകയും ചെയ്തിരുന്നു , പല പ്രമുഖരും ഈ പ്രതിഷേധം അറിയിച്ചു രംഗത്ത് വന്നിരുന്നു , മമ്മൂട്ടി , പൃഥ്വിരാജ് , വിനയ് ഫോർട്ട് , രഞ്ജിപണിക്കർ , ജോയ് മാത്യു , എന്നിങ്ങനെ തുടങ്ങുന്ന പ്രമുഖർ എല്ലാം വന്നിരുന്നു എന്നാൽ ഇപ്പോൾ മോഹൻലാൽ ഇതിനു എതിരെ പറഞ്ഞു കൊണ്ട് വന്നത് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് , മാലിന്യ സംസ്കരണ ചർച്ചയ്ക്കു വേണ്ടി 5 യോഗത്തിൽ ഞാൻ പങ്കെടുത്തു എന്നാണ് തരാം പറയുന്നത് , ഇതോടൊപ്പം 5 വർഷം മുൻപ് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തും വൈറലാകുകയാണ്. നടന്റെ സ്വന്തം ചാനലായ മോഹൻലാൽ ബ്ലോഗിലൂടെയാണ് കത്ത് പങ്ക് വെച്ചിട്ടുള്ളത്. തന്റെ സ്വന്തം അനുഭവങ്ങളും മറ്റും പങ്കുവെക്കുന്ന നടൻ അന്ന് മാലിന്യം എന്ന ഭീകരനെ കുറിച്ചും മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്ത് എഴുതിയിരുന്നു.
ഇന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഒരു ജില്ല തകരുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത് വർഷങ്ങൾക്ക് മുമ്പ് കേരളത്തിന്റെ വലിയ ശത്രുവായ മാലിന്യത്തെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകളാണ്. ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ലെന്നും മനുഷ്യനുണ്ടാക്കിയ ദുരന്തമാണെന്നുമാണ് മോഹൻലാൽ പ്രതികരിച്ചത്. ‘ഞാൻ പൊഖറാനിൽ ഷൂട്ടിങ്ങിലാണ്. പലരും പറഞ്ഞു ലാൽ രക്ഷപ്പെട്ടുവെന്ന്. ആരും സ്ഥിരമായി അന്യ നാട്ടിൽ താമസിക്കില്ലല്ലോ. അതുകൊണ്ടുതന്നെ താൽക്കാകമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല.അവരേയും ഇതെല്ലാം നാളെമോ മറ്റന്നാളോ കാത്തിരിക്കുന്നുണ്ട്. എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാർ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട്. ഏറെ ദിവസമായി എന്റെ ഏറ്റവും വലിയ വേദന. പുകയുന്ന ഈ കൊച്ചിയിൽ ആയിരക്കണക്കിനു അമ്മമാരും മുതിർന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണ്. എന്ന് എല്ലാം ആണ് മോഹൻലാൽ പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക