നടൻ വിജയ് തൃഷ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു

മലയാളം തമിഴ്‌സിനിമ പ്രേക്ഷകർക്ക് വളരെ ഇഷ്ടം ഉള്ള ഒരു താര ജോഡികൾ ആണ് വിജയ്-തൃഷ , എന്നാൽ ഇവർക്ക് സിനിമയിൽ കോമ്പിനേഷനും പ്രത്യേക സ്ഥാനമുണ്ട്. 2008ൽ പുറത്തിറങ്ങിയ ‘കുരുവി’ എന്ന ചിത്രത്തിനു ശേഷം ഇരുവരും ചില കാരണങ്ങളാൽ ഒന്നിച്ച് സ്ക്രീനിലെത്തിയില്ല. പതിനാലു വർഷങ്ങൾക്കു ശേഷം ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ ലൂടെ താരങ്ങൾ വീണ്ടും ഒന്നിക്കുകയാണ്.‘ദളപതി67’ൽ തൃഷ എത്തുമോ എന്ന ചർച്ചകളാണ് ആരാധകർക്കിടയിൽ കുറച്ചു ദിവസങ്ങളായി ഉയർന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായി കശ്‌മീരിലെത്തിയ അണിയറപ്രവർത്തകരുടെ ലിസ്റ്റിൽ തൃഷയുടെ പേരും ഉണ്ടായിരുന്നു ,

വലിയ ഒരു ഇടവേളക്ക് ശേഷം ആണ് ഇരുവരും ഒന്നിക്കുന്നത് , വലിയ ഒരു ആവേശത്തിൽ തന്നെ ആണ് പ്രേക്ഷകരും ആരാധകരും , ലിയോ എന്ന ചിത്രത്തിൽ ആണ് ഇരുവരും ഒന്നിക്കുന്നത് , ഒരു വലിയ താര നിരതന്നെ ആണ് ചിത്രത്തിൽ ഉള്ളത് , വിജയ് നായകനായി അഭിനയിക്കുന്ന 67-ാമത്തെ ചിത്രത്തെ അടയാളപ്പെടുത്തി, കുറച്ച് ദിവസങ്ങൾക്ക് ശേഷം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി അതേ മാസം ചെന്നൈയിൽ കശ്മീരിൽ ഇടയ്ക്കിടെയുള്ള ഷെഡ്യൂളിനൊപ്പം ആരംഭിച്ചു. 250 കോടി ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്, വിജയ്ക്ക് 130 കോടി പ്രതിഫലമായി ലഭിച്ചതായി റിപ്പോർട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →