ക്യാൻസറിനെ കുറിച്ച് നവ്യ നായർ പറഞ്ഞത് കേട്ടോ

മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നവ്യ നായർ. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസിൽ നവ്യ ഇടം നേടിയത്. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസിൽ ഇപ്പോളും മായാതെ കിടക്കുന്ന ഒന്ന് തന്നെ ആണ് . നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് താരം.വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സിനിമയിലും പൊതുപരിപാടികളും സജീവമാകുന്നുണ്ട്. ഏറ്റവും അവസാനം റിലീസ് ചെയ്ത നവ്യയുടെ സിനിമ ഒരുത്തീയാണ്. ഇപ്പോഴിത ഒരു ന്യൂസ് ചാനലിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ കാൻസറിനെ കുറിച്ച് നവ്യ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. താരത്തിനും താരത്തിന്റെ കുടുംബത്തിനും ബാധിച്ച ഒരു പ്രശനത്തിന്ടെ കഥ തന്നെ ആണ് പറയുന്നത് , സോഷ്യൽ മീഡിയയിൽ ആണ് ഈ കാര്യം പറഞ്ഞത് , അച്ഛനും അച്ഛന്റെ ചേട്ടനും തമ്മിൽ ഒരു വയസിന്റെ വ്യത്യസമെയുള്ളു. അച്ഛന്റെ ജേഷ്ഠന് ലുക്കീമിയ ആയിരുന്നു. ഞാൻ സിനിമയിൽ അഭിനയിക്കുന്ന കാലഘട്ടം തന്നെയായിരുന്നു.

ആ സമയത്ത് ജേഷ്ഠന്റെ മുഴുവൻ കുടുംബവും ആർസിസി എന്ന ആശുപത്രിയിലേക്ക് ചുരുങ്ങി. വല്യച്ഛന്റെ ഭാര്യയൊക്കെ ​ഗവൺമെന്റ് ഉദ്യോ​ഗസ്ഥരായിരുന്നു. എന്ന് പറഞ്ഞുകൊണ്ട് തന്നെ ആണ് സോഷ്യൽ മീഡിയയിൽ വന്നത് , വല്യച്ഛൻ അനുഭവിച്ച വേ​ദനകളും കഷ്ടതകളുമെല്ലാം നേരിട്ട് കണ്ടയാളാണ് ഞാൻ. അതുകൂടാതെ അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം അനുഭവിച്ചു. കാൻസറിന്റെ വേദന ആ വ്യക്തിയുടേത് മാത്രമാണ്. പക്ഷെ അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം കഷ്ടതകൾ അനുഭവിക്കുന്നുണ്ട്. ഒറ്റപ്പെടലും വേദനയുമെല്ലാം ആ മുഴുവൻ കുടുംബവും അനുഭവിക്കുന്നുണ്ട്, എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →