നിവിൻ പോളി നായകനായി എത്തിയ രാജീവ് രവി ചിത്രം തുറമുഖം ഇപ്പോളും പ്രദർശനം തുടരുകയാണ് ഇതിനിടയിൽ താരത്തിന്റെ ഒരു ചുള്ളൻ ലുക്കിലുള്ള ചിത്രം പുറത്തു വന്നിരിക്കുകയാണ്. ഹനീഫ അദേനി – നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചുള്ളൻ ലുക്കിൽ ഒരു ബൈക്കിൽ ഇരിക്കുന്ന നിവിൻ പോളിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്നെ ആണ് തരാം ഈ ചിത്രം പങ്കുവെച്ചത് , ഹനീഫ് അദേനി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന NP42 ചിത്രത്തിന്റെ ഷൂട്ടിംഗ് യു എ ഇയിലാണ്.
ജനുവരി 20ന് ആയിരുന്നു യുഎഇയിൽ ഷൂട്ടിംഗ് ആരംഭിച്ചത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പേരിടാത്ത ചിത്രം #NP42 എന്നാണ് അറിയപ്പെടുന്നത്. നിവിൻ പോളിയുടെ നാല്പത്തി രണ്ടാമത്തെ ചിത്രമാണിത്.നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. എന്നാൽ നിവിൻ പോളിയുടെ വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് ഈ ചിത്രം എന്ന് ചിത്രങ്ങളും മറ്റും കണ്ടാൽ അറിയാം ചിത്രത്തെ കുറിച്ച് കൂടുതൽ റിപോർട്ടുകൾ ഉടൻ ഉണ്ടാവും കൂടുതൽ അറിയാൻ വീഡിയോ കാണുക ,