മലയാളത്തിൽ പുതിയ ഒരു ചലച്ചിത്ര അനുഭവം പങ്കുവെച്ച ഒരു സംവിധായകൻ ആണ് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് പ്രേമം . മലയാള സിനിമ പ്രേക്ഷകരുടെ ഇടയിൽ വലിയ ഒരു ചർച്ചയായി മാറിയ ഒരു ചിത്രം തന്നെ ആയിരുന്നു , അതുപോലെ താനെ നിവിൻ പോളിയുടെ കരിയറിൽ വലിയ നാഴിക കല്ലായി മാറിയതും ഈ ചിത്രമാണെന്നു പറയാം. പ്രേമത്തിലൂടെ സിനിമാ ലോകത്തെയ്‌ക്കെത്തിയ അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ എന്നിവർ തെന്നിന്ത്യയിലെ പ്രമുഖ നടിമാരായി മാറി. ചിത്രത്തിലെ കഥാപാത്രങ്ങളും ഗാനങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.പ്രേമം സിനിമയിൽ എഡിറ്റിങ്ങിനിടയിൽ കട്ടായി പോയ തന്റെ ഇഷ്ട് സീനുകളെപ്പറ്റി തുറന്നു പറയുകയാണ് നിവിൻ പോളി. പടവെട്ട് എന്ന ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായ അഭിമുഖത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു അവതാരകന്റെ ചോദ്യം.
ചിത്രത്തിൽ നിവിന്റെ കഥാപാത്രമായ ജോർജും സായ് പല്ലവി അവതരിപ്പിച്ച മലർ മിസ്സും തമ്മിൽ എത്ര വയസ്സു വ്യത്യാസമുണ്ടായിരുന്നു എന്നാണ് അവതാരകൻ ചോദിച്ചത്. ജോർജിനേക്കാളും പ്രായം കുറവായിരുന്നു മലരിനെന്നും അങ്ങനെ വയസ്സു കണ്ടുപിടിക്കുന്ന രസകരമായ രംഗം ചിത്രീകരിച്ചിരുന്നെന്നും നിവിൻ പറഞ്ഞു. ജോർജ് മലരിനോടു പ്രണയം തുറന്നു പറയുന്ന രംഗവും തനിക്കു ഏറെ പ്രിയപ്പെട്ടതായിരുന്നെന്നും എന്നാൽ എഡിറ്റിങ്ങിനു ശേഷം സിനിമയിൽ അതില്ലായിരുന്നെന്നും നിവിൻ പറഞ്ഞു.2015 ൽ പുറത്തിറങ്ങിയ ചിത്രം വലിയ ബോക്‌സ് ഓഫീസ് റെക്കോർഡ് നേടിയിരുന്നു.അൻവർ റഷീദിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചിത്രം ആണ് പ്രേമം , https://youtu.be/xswcUWISv4Y