ഫോട്ടോ എടുക്കാൻ കാത്തിരുന്ന സുരാജിനോട് മോഹൻലാൽ ചോദിച്ചത് കേട്ടോ

സുരാജ് വെഞ്ഞാറമൂടിന്റെ മിമിക്രി വേദിയിൽ നിന്ന് സിനിമാ ലോകത്തേക്കുള്ള യാത്ര ശരിയ്ക്കും പ്രചോദന തന്നെയായിരുന്നു. അത്യാവശ്യം സ്റ്റേജ് ഷോകളും മറ്റും ചെയ്ത് പോകുന്ന സുരാജ് ഒരു നടൻ ആകണം എന്നൊന്നും ആഗ്രഹിച്ചിരുന്നില്ലത്രെ. ദൈവം ഭാഗ്യം കൊണ്ട് സംഭവിച്ച് പോകുകയായിരുന്നു. എന്നാൽ അന്നത്തെ കാലത്തു തനിക് ഉണ്ടായ ഒരു അനുഭവത്തിന്റെ കഥ ആണ് സൂരജ് പറയുന്നത് മിമിക്രി ചെയ്തു നടക്കുന്ന സമയത്ത് മോഹൻലാലിനൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹിച്ച് നടന്ന കാലത്തെ കുറിച്ച് പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കവെ സുരാജ് തുറന്ന് പറഞ്ഞു.അന്ന് എനിക്കൊപ്പം മിമിക്രി ചെയ്തിരുന്ന ഒരു സുഹൃത്ത് എല്ലാ സിനിമാ ലൊക്കേഷനിലും പോയി ഓരോരുത്തർക്കൊപ്പവും നിന്ന് ഫോട്ടോ എടുത്ത് വച്ചു എന്നും . എന്നിട്ട് ഞാൻ പോകുന്ന ഇടത്ത് എല്ലാം ഇത് കാണിച്ചു കൊടുത്തു. അപ്പോൾ ഓരോരുത്തർ എന്നോട് ചോദിക്കാൻ തുടങ്ങി, കണ്ടോ നിനക്കൊപ്പം നടന്നവൻ എല്ലാം സിനിമയിൽ വലിയ ആളായി. അപ്പോൾ തുടങ്ങിയതാണ് ലാലേട്ടനൊപ്പം ഒരു ഫോട്ടോ എടുക്കണം എന്ന ആഗ്രഹം

ചില ശ്രമങ്ങൾ നടത്തിയെങ്കിലും അതിന് സാധിച്ചില്ല. എന്നാൽ പിന്നീട് ഒരുക്കിയാൽ അത് സാധിച്ചു എടുത്തതിന്റെ വിശേഷം ആണ് പറയുന്നത് ,ഞങ്ങൾ ഗ്രീൻ റൂമിൽ ഇരിക്കുമ്പോൾ അതാ ലാലേട്ടൻ വരുന്നു. നേരെ എന്റെ അടുത്തേക്ക്, എനിക്ക് ഒന്ന് വാഷ് റൂമിലേക്ക് പോകണമായിരുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ വഴി മാറി കൊടുത്തു, തിരിഞ്ഞ് നിന്ന് ലാലേട്ടൻ ചോദിച്ചു, ‘വരുന്നു എന്റെ കൂടെ, ഒരു കമ്പനിയ്ക്ക്’, ബ്ലിംഗസ്യ അടിച്ചു നിൽക്കുകയായിരുന്ന സുരാജിന് അപ്പോഴും ഒരു ഫോട്ടോ എടുക്കാൻ സാധിച്ചില്ല. പിന്നീട് രസതന്ത്രം എന്ന ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചതും, തുടർന്നിങ്ങോട്ട് ഒരുപാട് അവസരങ്ങൾ ലഭിച്ചതും എല്ലാം ദൈവ ഭാഗ്യം- സുരാജ് വെഞ്ഞാറമൂട് പറഞ്ഞു, ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →