മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ടയുവതാരം ആണ് പ്രണവ് മോഹൻലാൽ. സിനിമയെക്കാൾ ഏറെ യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഹൃദയം ആണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പ്രണവിലെ പ്രണയ നായകൻ യുവാക്കൾക്ക് ഹരമായി മാറി. 100 ദിവസം തിയറ്ററുകളിൽ നിറഞ്ഞോടിയ ചിത്രം പ്രണവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയാണ്. വിനീത് ശ്രീനിവാസൻ പ്രണവ് കോമ്പോ വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ രണ്ടുപേർക്കും അതിനുള്ള താല്പര്യം ഉണ്ടെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ. എന്നാൽ തരാം കൂടുതൽ യാത്രകളെ ഇഷ്ടപെടുന്ന ഒരു പ്രവണത ഉള്ളതുകാരണം യാത്രകൾകഴിഞ്ഞു ആണ് സിനിമ ചെയ്യാൻ വരുകയുള്ളു എന്നും പറഞ്ഞതും ആണ് ,
എന്നാൽ ഇപ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വളരെ അതികം വൈറൽ ആയിമാറിയിരിക്കുന്നത് വിനീത് ശ്രീനിവാസന്റെ വാക്കുകൾ തന്നെ ആണ് ,ഒരു പുതിയ സിനിമ ചെയ്യാൻ പ്രണവിനെ കൺവീൻസ് ചെയ്യാനാകുമോ എന്ന ചോദ്യത്തിന് ‘എനിക്ക് അറിഞ്ഞൂടാ. നമുക്ക് രണ്ട് പേർക്കും ഒരുമിച്ച് ഇനിയും സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഹൃദയം തീരുന്ന സമയത്ത് അവൻ എന്നോട് നമുക്കിനിയും പടം ചെയ്യണമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാൻ പോയി കഥ പറഞ്ഞാൽ അവൻ കൺവീൻസ് ആകുമോ എന്നെനിക്ക് സംശയമുണ്ട്. പിന്നെ ചെന്ന് പറയുക എന്ന ഓപ്ഷനെ ഉള്ളൂ. ഇഷ്ടപ്പെട്ടാൽ പടം ചെയ്യും”, എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ യാത്രകളിൽ തന്നെ ആണ് പ്രണവ് , തന്റെ സോഷ്യൽ മീഡിയയിലൂടെ തരാം യാത്രകളുടെ ചിത്രങ്ങളും മറ്റും പങ്കുവെക്കാറുള്ളതും ആണ് , .