മലയാളികളുടെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് സീസൺ 5ന്റെ ഗ്രാന്റ് ലോഞ്ചിംഗ് തിയതി പുറത്തുവിട്ടു. മാർച്ച് 26ന് ആണ് ടെലിവിഷൻ ചരിത്രത്തില ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് തുടക്കം ആകുന്നത്. ഇരുപത്തി ആറിന് രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ബിഗ് ബോസിൻറെ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കും. ബിഗ് ബോസ് മലയാളത്തിന്റെ അടുത്ത സീസണിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിന്റെ പുതിയ പ്രോമോ പുറത്തുവിട്ടു, വരൂ ഒറിജിനാലിറ്റി ആഘോഷിക്കാം എന്ന പ്രോമോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
എന്നാൽ ഇപ്പോൾ പ്രേക്ഷകർക്ക് ആവേശം ആയി സീസൺ 5 ഉടൻ തുടങ്ങും എന്ന റിപ്പോർട്ടു തന്നെ ആണ് പ്രേക്ഷകർക്ക് ഇടയിൽ വലിയ ആവേശം ആയി മാറിയിരിക്കുന്നതു , എന്നാൽ ആരൊക്കെയാകും ഇത്തവണ മത്സരാർത്ഥികൾ ആയി എത്തുക എന്ന ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ‘ബാറ്റിൽ ഓഫ് ദി ഒർജിനൽസ്, തീ പാറും’ എന്നാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ ടാഗ് ലൈൻ. ഇത് സൂചിപ്പിക്കുന്നത് പോലെ തന്നെയാകും മത്സരാർത്ഥികൾ എന്നാണ് വിലയിരുത്തലുകൾ. എന്നാൽ പ്രേക്ഷകർക്ക് ആരെല്ലാം ആണ് മത്സരാത്ഥികൾ എന്ന് അറിയാൻ ഉള്ള ആവേശത്തിൽ തന്നെ ആണ് ഓരോ പ്രേക്ഷകരും ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,