മലയാളികൾ മറക്കാത്ത കഥാപാത്രങ്ങൾ വോട്ടിംഗ് നടത്തി എടുത്ത കഥാപാത്രങ്ങളെ കണ്ടോ

നൂറ്റാണ്ടെത്തുന്ന മലയാള സിനിമയുടെ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത അവിസ്മരണീയ കഥാപാത്രങ്ങളെ കണ്ടെത്താൻ അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യആഗോള മെഗാ ഡിജിറ്റൽ ഇവൻറിന് കൊച്ചിയിൽ ആവേശോജ്ജ്വല സമാപനം. കലൂർ ഐ.​എം.എ ഹാളിൽ മലയാള സിനിമയുടെ അഭിമാനമായ സംവിധായകർ ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ നടന്ന പരിപാടിയിൽ മലയാളിയുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന 10 കഥാപാത്രങ്ങളെ പ്രഖ്യാപിച്ചാണ് ഇവൻറിന് കൊടിയിറങ്ങിയത്. ലക്ഷകണക്കിന് ആളുകൾ വോട്ടിംഗ് ചെയ്ത ഒരു പരുപാടി തന്നെ ആയിരുന്നു ഇത് ,മലയാളിയും മലയാള സിനിമയും ഇതുവരെ കാണാത്ത ഡിജിറ്റൽ വോട്ടിങ് പോരാട്ടത്തിലാണ്​ ഏറ്റവും കൂടുതൽ വോട്ട്​ നേടിയ 10​ അനശ്വര കഥാപാത്രങ്ങളുടെ പിറവി. പ്രായഭേദമന്യേ ലക്ഷക്കണക്കിന്​ പ്രേക്ഷകർ വോട്ടെടുപ്പിൽ പങ്കെടുത്തു.

സംവിധായകരായ സിബി മലയിൽ, സിദ്ദീഖ്, ജിയോ ബേബി, തരുൺ മൂർത്തി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും ഡബിങ്​ ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ലോഹിതദാസിൻറെ മകൻ വിജയ് ശങ്കർ ലോഹിതദാസ്, സംവിധായകൻ പത്മരാജൻറെ മകൻ അനന്തപത്മനാഭൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മുഖ്യാതിഥികളെ ചടങ്ങിൽ ആദരിച്ചു. വോട്ട് ചെയ്തു തിരഞ്ഞു എടുത്ത നടന്മാരും ആണ് നടിമാരും ആണ് ഇതിൽ , അതിലെ ആദ്യത്തെ കഥാപാത്രം ആണ് അമരം എന്ന സിനിമയിലെ മമ്മൂട്ടി രണ്ടാമത് കിരീടം സിനിമയിലെ സേതുമാധന ആയ മോഹൻലാൽ മൂന്ന് മണിച്ചിത്രത്താഴിലെ ശോഭന അതുപോലെ അങിനെ നീളുന്നത് ആണ് ലിസ്റ്റ് എന്നാൽ ഇതിലെ കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് വളരെ കൂടുതൽ ഇഷ്ടമുള്ള കഥാപാത്രം തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →