ജയറാമിന്റെ പ്രതികരണം കണ്ടു ചിരിച്ചു വൈറലായി ജയറാം വീഡിയോ

ജയറാമിന്റെ അഭിനയത്തിനൊപ്പം തന്നെ പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ മിമിക്രിയും ഏറെ ഇഷ്ടമാണ് പൊതുവേദികളിൽ ജയറാം എത്തിയിട്ടുണ്ടെങ്കിൽ പിന്നെ അവിടെ ചിരിയുടെ പൊടി പൂരമായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ആളുകളെ ചിരിപ്പിക്കാനും രസിപ്പിക്കാനുമൊക്കെ ജയറാമിനോളം പോന്ന മറ്റൊരു താരമുണ്ടോയെന്ന കാര്യവും സംശയമാണ്. എന്നാൽ അന്യഭാഷയിൽ നിറഞ്ഞു നിൽക്കുകയാണ് തരാം മലയാളം സിനിമയിൽ നിന്നും താൽക്കാലികം ആയി ഒഴിഞ്ഞു നിൽക്കുകയാണ് , ടിവിയിലും ഷോകളിലുമെല്ലാം ജയറാം മിമിക്രി ചെയ്യാൻ യാതൊരു മടിയും കാണിക്കാറുമില്ല. ഇപ്പോഴിത നാളുകൾക്ക് ശേഷം നടി ഷീലയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ജയറാം. ഫ്ലൈറ്റ് യാത്രക്കിടെ പകർത്തിയ വീഡിയോയാണിത്. ഞാൻ ഒരുപാട് നാളുകൾക്ക് ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്. മാക്കത്തിന് സുഖമാണോ എന്നാണ് പ്രേം നസീറിന്റെ ശബ്ദത്തിൽ ജയറാം ഷീലയോട് ചോദിക്കുന്നത്.

അതുല്യപ്രതിഭ പ്രേംനസീറിനെ മനോഹരമായി അനുകരിക്കാറുള്ള ഒരാൾ കൂടിയാണ് ജയറാം. പല വേദികളിലും പ്രേംനസീറിനെ അനുകരിച്ച് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട് താരം ,ജയറാമിന്റെ ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഷീലയേയും വീഡിയോയിൽ കാണാം. ഇരുവരും ഒന്നിച്ചെത്തിയ മനസിനക്കരെ എന്ന ചിത്രത്തിലെ മെല്ലെയൊന്ന് പാടി നിന്നെ ഞാനുണർത്തി ഓമലേ എന്ന ഗാനവും വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ കേൾക്കാം. നിരവധി പേരാണ് ജയറാമിന്റെ ഈ ക്യൂട്ട് വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. എന്നാൽ ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →