മലയാളികളുടെ പ്രിയതാരമാണ് നടന വിസ്മയം മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്‌ക്കാൻ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. നിലവിൽ നടൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് . ലൊക്കേഷനിൽ നിന്നും പുറത്തുവരുന്ന അപ്ഡേഷനുകളും വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തിൽ നടൻ മണികണ്ഠൻ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മണികണ്ഠന്റെ മകൻ ഇസൈയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള മോഹൻലാലിന്റെ വീഡിയോ ആണിത്. മണികണ്ഠന് ഒപ്പം നിന്നാണ് നടന്റെ ആശംസ സന്ദേശം.
“പിറന്നാൾ ആശംസകൾ ഇസൈ മണികണ്ഠൻ. ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ ഹാപ്പി ബർത്ത് ഡേ. ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ് തരും. കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരൻ തരട്ടെ”, എന്നാണ് കുഞ്ഞിന് ആശംസ അറിയിച്ച് മോഹൻലാൽ പറഞ്ഞത്. എന്നാൽ മണികണ്ഠനു ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനം തന്നെ ആയിരുന്നു അത് എന്നാൽ ഈ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് . എന്നാൽ നിരവധി ഫാൻസ് പേജുകളിൽ ആണ് ഈ വീഡിയോ വൈറൽ ആയി മാറിയിരിക്കുന്നതും ,