മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയുന്ന ചിത്രം എമ്പുരാൻ എന്ന ചിത്രത്തിന് വേണ്ടി ആണ് , പ്രഖ്യാപനം മുതൽ തന്നെ വലിയ ഒരു ആവേശത്തിൽ താനെ ആണ് ഓരോ പ്രേക്ഷകനും , ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ അവർക്കുള്ള ഒരു കാര്യം തന്നെ ആണ് , എന്നാൽ ഇപ്പോൾ ചിത്രം ആയി ബന്ധപ്പെട്ട ജോലികൾ ആരംഭിച്ചെന്ന് സംഗീത സംവിധായകൻ ദീപക് ദേവ്. ചിത്രത്തിന്റെ ചിത്രീകരണം കുറച്ച് മാസം കഴിഞ്ഞിട്ടേ ഉണ്ടാകൂ എന്നും തന്റെ ജോലികൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് ‘എമ്പുരാൻ’ ഒരുങ്ങുന്നത്.എമ്പുരാന്റെ പണി തുടങ്ങിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ട് കുറച്ച് മാസം കഴിഞ്ഞിട്ടെ ഉള്ളൂ.
എന്റെ പണി തുടങ്ങി’, ദീപക് ദേവ് പറഞ്ഞു. ആശാ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ദീപക്കിന്റെ പ്രതികരണം. എമ്പുരാന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. എമ്പുരാന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ തുടങ്ങുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ആറു മാസത്തോളമായി നടന്ന ലൊക്കേഷൻ ഹണ്ട് യാത്രകൾ ഉത്തരേന്ത്യയിൽ അടുത്തിടെ അവസാനിച്ചു. മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവർ എമ്പുരാനിൽ ഉണ്ടാകും. എമ്പുരാൻ നിർമ്മിക്കുന്നതിനായി ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും ഹൊംബാലെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു . എന്നാൽ ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് ഓരോ പ്രേക്ഷകനും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,