മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദുൽഖർ സൽമാൻ. പുതുമുഖ താരങ്ങളുടെ ഇടയിൽ മികച്ച ഒരു നടൻ തന്നെ ആണ്, ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ പിന്നീട് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ കൂടുകൂട്ടുകയായിരുന്നു. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം കേരളത്തിലെ ഒരു ഉദ്ഘാടന വേദിയിൽ എത്തിയ ദുൽഖറിന്റെ വീഡിയോകളാണ് ശ്രദ്ധനേടുന്നത്. കൊണ്ടോട്ടിയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയതാണ് ദുൽഖർ സൽമാൻ. അവിടെ പ്രിയതാരത്തെ കാത്തിരുന്നത് ജനസാകരമാണ്. നിറഞ്ഞ ഹർഷാരവത്തോടെയും ആർപ്പു വിളികളോടെയും പ്രിയ താരത്തെ ജനം സ്വീകരിച്ചു. വലിയ ഒരു ജനത്തിരക്ക് തന്നെ ആണ് ദുൽഖുറിനെ കാണാൻ അവിടെ എത്തിയത് ,
അവർക്കായി ‘സുന്ദരി പെണ്ണെ’ എന്ന ഗാനം ദുൽഖർ ആലപിക്കുകയും ഒപ്പം ഫുൾ എനർജിയിൽ ചുവടുവയ്ക്കുകയും ചെയ്തു. കൊണ്ടോട്ടിയിലെ റോഡ് മുഴുവൻ ജനങ്ങളെ കൊണ്ട് നിറഞ്ഞതുകൊണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടായി.ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് വരെ ഇറങ്ങേണ്ടി വരുകയും ചെയ്തിരുന്നു , ദുൽഖുറിന്റെ മലയാളത്തിൽ ഇറങ്ങിയ അവസാനത്തെ സിനിമ സല്യൂട്ട് ആണ് , ഇനി ഇറങ്ങാൻ കിംഗ് ഓഫ് കൊത്ത ആണ് , പാൻ ഇന്ത്യൻ ചിത്രങ്ങൾ വരെ ദുൽഖുർ അഭിനയിച്ച ഒരു നടൻ എന്ന പ്രതേകത കൂടി താരത്തിന് ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,