നിർണമയം ഇന്നും പ്രശംസിക്കുന്ന രീതിയിലാണ് ഇവർ ഇതൊക്കെ ഒരുക്കിയത് മികച്ച സിനിമകളിൽ ഒന്ന് തന്നെ

സംഗീത് ശിവന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗദീഷ്, രതീഷ്, ദേവൻ, ഹീര, ബേബി ശാമിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിർണ്ണയം. സിത്താര കമ്പയിൻസിന്റെ ബാനറിൽ സുരേഷ് ബാലാജി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്രണാമം പിൿചേഴ്‌സ് ആണ്. സംഗീത് ശിവൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ചെറിയാൻ കൽ‌പകവാടി ആണ്.ഈ ചിത്രം 1994ൽ ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ട് സംവിധാനം ചെയ്ത് തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായ അക്കിനേനി നാഗാർജുന, മനീഷ കൊയ്‌രാള, രമ്യ കൃഷ്ണൻ, നാസർ, ശരത് ബാബു തുടങ്ങിയവർ അഭിനയിച്ച ഒരു ഹിന്ദി തെലുങ്ക് ഭാഷയിൽ റീലിസ് ചെയ്ത ക്രിമിനൽ എന്ന സിനിമയുടെ റിമേക്കാനെങ്കിലും അത് അമേരിക്കൻ ചലച്ചിത്രമായ ദ ഫ്യൂജിറ്റീവ് എന്ന സിനിമ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

അതേ പേരിലുള്ള 1963-ലെ ടി വി സീരീസ് അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. എന്നാൽ അന്നത്തെ കാലത്തേ മികച്ച ഒരു അനുഭവം തന്നെ ആണ് ചിത്രം സിനിമ ആസ്വാദകർക്ക് നാക്കിയത് , വളരെ മികച്ച ഒരു കഥാപാത്രം തന്നെ ആയിരുന്നു മോഹനലാൽ ഈ ചിത്രത്തിലൂടെ പുറത്തു എടുത്ത് , ചിത്രം ഇപ്പോളും ഓരോ പ്രേക്ഷകന്റെ മനസിലും മായാതെ കിടക്കുന്നുണ്ട് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →