കൺസെപ്റ്റ് സ്കെച്ച് വന്നപ്പോഴേക്കും ആരാധകരും സോഷ്യൽ മീഡിയയും ഞെട്ടി

തിയറ്ററുകളില്‍ നിറഞ്ഞ കൈയടി നേടിയിട്ടുള്ള മോഹന്‍ലാലിന്‍റെ മാസ് കഥാപാത്രങ്ങളില്‍ പലരുടെയും ആവേശത്തിലാക്കിയിരുന്നു . എന്നാല്‍ ഏറെക്കാലമായി അദ്ദേഹം താടി വച്ചാണ് എല്ലാ ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറെന്ന പരാതി കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്കു പോലുമുണ്ട്. ഒടിയൻ എന്ന ചിത്രത്തിന് ശേഷം മറ്റു ഒരു ചിത്രത്തിലും തരാം താടി വെച്ച് തന്നെ ആണ് അഭിനയിച്ചിരിക്കുന്നത് ,എന്നാല്‍ ഇപ്പോഴിതാ താടി വഹിച്ച മോഹന്‍ലാലിന്‍റെ ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്. എന്നാല്‍ ഇതൊരു യഥാര്‍ഥ ഫോട്ടോ​ഗ്രാഫ് അല്ല, മറിച്ച് സേതു ശിവാനന്ദന്‍ എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്‍റെ ഭാവനയില്‍ വിരിഞ്ഞതാണ്. താടി വടിച്ച്, ഹാന്‍ഡില്‍ബാര്‍ മാതൃകയിലുള്ള മീശയും വച്ചാണ് ചിത്രത്തില്‍ മോഹന്‍ലാല്‍.

ഈ ചിത്രം കണ്ടതോടെ സിനിമാപ്രേമികള്‍ ഉന്നയിക്കുന്ന ഏറ്റവും പ്രധാന ചോദ്യം ഇതാണ്. ഈ ലുക്കില്‍ ഏതെങ്കിലും ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുമോ എന്ന് തന്നെ ആണ് പ്രേക്ഷകരുടെ ചോദ്യങ്ങൾ , ലിജോ ജോസ് പെല്ലിശ്ശേരി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ എത്തുന്ന ഒരു ​ഗെറ്റപ്പ് ഇതായിരിക്കുമെന്നാണ് ഒരു വിഭാ​ഗം ആരാധകരുടെ പ്രതീക്ഷ. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ അത് പങ്കുവെക്കുന്നുമുണ്ട്. ചിത്രത്തില്‍ ഒന്നിലേറെ ​ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇപ്പോൾ വൈറൽ ആയ ഈ ലുക്ക് തന്നെ ആണ് ഓരോ പ്രേക്ഷകനും ഏറ്റെടുത്തിരിക്കുന്നത് , എന്നാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →