റാം അവസാന ഷൂട്ടിംഗ് തുടങ്ങാൻ ഒരുങ്ങുന്നു

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ദൃശ്യം, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്നു എന്നത് തന്നെയാണ് സവിശേഷത. കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടയ്ക്ക് നിർത്തിവെച്ചിരുന്നു. വീണ്ടും പുന:രാരംഭിച്ച ഷൂട്ടിംഗ് ഇപ്പോൾ അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ തന്നെ ആണ് പുറത്തു വരുന്നത് , റാമിന് ലണ്ടൻ, പാരീസ് എന്നിവിടങ്ങളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതോടെ ചിത്രം പൂർത്തിയാകുകയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേയ്ക്ക് നീങ്ങുകയും ചെയ്യും. ഓണം റിലീസായാണ് റാം ഒരുങ്ങുന്നത്. നിലവിൽ പൊഖ്റാനിൽ ലിജോ ജോസ് ചിത്രമായ മലൈക്കോട്ടൈ വാലിബൻ്റെ ചിത്രീകരണ തിരക്കുകളിലാണ് മോഹൻലാൽ.

ഇതിനിടെ, രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും മോഹൻലാൽ എത്തുന്നുണ്ട്. ഏപ്രിൽ 8 ആണ് മലൈക്കോട്ടൈ വാലിബൻ്റെ ഷൂട്ടിംഗ് അവസാനിക്കുന്നത് അത് കഴിഞ്ഞു തന്നെ ആണ് റാം എന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് , ബിഗ് ബഡ്ജറ്റിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത് , വലിയ ഒരു താര നിര തന്നെ ആണ് റാം എന്ന ജിത്തു ജോസഫ് ചിത്രത്തിൽ ഉള്ളത് , റാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഇടയിലെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആണ് ഈ ചിത്രങ്ങൾ എല്ലാം വലിയ പ്രാർത്ഥിക്ഷ തന്നെ ആണ് പ്രേക്ഷകർക്ക് നൽക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →