നടൻ ​ഗിന്നസ് പക്രു സന്തോഷ വാർത്ത പങ്കുവെച്ചു സോഷ്യൽ മീഡിയയിൽ എത്തി

മലയാളികളുടെ പ്രിയപ്പെട്ട നടൻ ഗിന്നസ് പക്രു തന്റെ ആരാധകർക്ക് സന്തോഷം നല്കുന്ന ഒരു കാര്യം തന്നെ ആണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരിക്കുന്നത് , ഗിന്നസ് പക്രുവിനു വീണ്ടും ഒരു പെൺക്കുഞ്ഞ് പിറന്നു എന്ന സന്തോഷ വാർത്ത ആണ് സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. മകൾ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യിൽ എടുത്ത് നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റു ഭാഷകളിലും സുപരിചിതനാണ്. ചേച്ചിയമ്മ എന്നാണ് ക്യാപ്ഷൻ നൽകിയാണ് താരം കുഞ്ഞിനൊപ്പം മൂത്ത മകളുടെ കൂടെ നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചത്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, നിരവധി സിനിമാതാരങ്ങളും ആരാധകരും ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2006 ലാണ് ഗിന്നസ് പക്രു, ഗായത്രിയെ വിവാഹം ചെയ്തത്.

തന്റെ വിശേഷങ്ങളും സിനിമാ ഓർമ്മകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഗിന്നസ് പക്രു പങ്കുവയ്ക്കാറുണ്ട്. ഗിന്നസ് പക്രുവിന്റെ വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. മൂത്ത മകൾ ദീപ്ത കീർത്തി അച്ഛന്റെ വിശേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്. മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ ഒരു തരാം തന്നെ ആണ് , ഒട്ടനവധി ചിത്രങ്ങൾ ആണ് താരം അഭിനയിച്ചിരിക്കുന്നത് ,വലിയ ഒരു ആരാധകർ തന്നെ ആണ് താരത്തിന് ഉള്ളത് , ഈ സന്തോഷ വാർത്ത സോഷ്യൽ ലോകം ഏറ്റെടുത്തു കഴിഞ്ഞു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →