മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. വലിയ പ്രതീക്ഷകളുയർത്തി പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രത്തിന് പക്ഷെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. ഇപ്പോഴിതാ മരക്കാർ ഒരു മോശം സിനിമയാണെന്ന് പറയുകയാണ് സംവിധായകൻ പ്രിയദർശൻ. സിനിമ പ്രേക്ഷകർക്ക് മോശമായി തോന്നിയിട്ടുണ്ടെങ്കിൽ അത് താൻ സമ്മതിക്കുന്നുവെന്നും പലയാവർത്തി റിലീസ് ഡേറ്റ് മാറ്റിവെച്ചത് സിനിമയുടെ ആസ്വാദനത്തെ ബാധിച്ചെന്നും പ്രിയൻ പറഞ്ഞു. സിനിമയുടെയും സംവിധായകന്റെയും പുറത്ത് പ്രേക്ഷർ കൊടുക്കുന്ന പ്രതീക്ഷ വലിയ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പേപ്പേഴ്‌സ് എന്ന പുതിയ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.”എല്ലാംകൊണ്ടും നിർഭാഗ്യം പിടിച്ച സിനിമയായിരുന്നു മരക്കാർ. മൂന്നോ നാലോ പ്രാവശ്യം ആ സിനിമയുടെ റിലീസ് അനൗൺസ് ചെയ്തു. അന്ന് സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല.
പിന്നെയും സിനിമയുടെ പോസ്റ്റർ വരെ ഒട്ടിച്ചു. എന്നിട്ടും കുറേകാലം പെട്ടിയിലിരുന്നു. അതിനുശേഷം സിനിമ ഒ.ടി.ടിയിൽ പോകണോ തിയേറ്ററിൽ പോകണോ എന്ന സംശയം വരെ വന്നു. പ്രേക്ഷകർക്ക് മോശമായി തോന്നിയെങ്കിൽ മോശമാണെന്ന് ഞാൻ സമ്മതിക്കുന്നു. എന്റെ ഒരുപാട് സിനിമകൾ അങ്ങനെ മോശമായിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ സിനിമ കാണാനുള്ള എക്‌സൈറ്റ്‌മെന്റ് പ്രേക്ഷകർക്ക് നഷ്ടപ്പെട്ടിരുന്നു. എക്‌സൈറ്റ്‌മെന്റ് നഷ്ടപ്പെട്ടതോടൊപ്പം സിനിമ മോശമാവുകയും ചെയ്തു. എന്നാണ് പ്രിയദർശൻ പറയുന്നത് കൂടുതൽ അറിയൻ വീഡിയോ കാണുക ,