വിഷു എത്തുമ്പോൾ ഈ നക്ഷത്രക്കാർക്ക് നല്ലകാലം തുടങ്ങുന്നു മിഥുനം, വൃശ്ചികം, മീനം എന്നീ രാശികർക്കും വളരെ നല്ല നാളുകൾ തന്നെ ആയിരിക്കും , അശ്വതി, ഭരണി, കാർത്തിക എന്നീ നാളുകാർക്ക് ഈ വർഷം പൊതുവേ മെച്ചമായിരിക്കും. ധനവരവും ചെലവും ഉണ്ടാവും. വാഹന ലാഭം ഉദ്യോഗകയറ്റം എന്നിവ പ്രതീക്ഷിക്കാം.വ്യാപാര വ്യവസായ രംഗങ്ങളിൽ ഉള്ളവർക്ക് മെച്ചപ്പെട്ട ലാഭം ലഭിക്കും. ഉദ്യോഗസ്ഥർക്ക് പ്രശംസയും അധികാരവും ലഭിക്കും. സ്ത്രീകൾക്ക് ആഭരണ ലാഭവും ഭർത്താക്കൻമാർക്ക് ഉന്നതിയും ഉണ്ടാവും. രാഷ്ട്രീയക്കാർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവും.കുടുംബിനികൾക്ക് വീട്ടുകാര്യങ്ങളിൽ നിയന്ത്രണം പ്രാപ്യമാവുമെങ്കിലും ദാമ്പത്യ സുഖത്തിൽ കുറവ് വരും. ഭർത്താവുമായി കലഹിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ശിവ പൂജയും ശ്രീരാമക്ഷേത്ര ദർശനവും ദോഷ ഫലങ്ങൾക്ക് കുറവ് വരുത്തും.
ദീർഘയാത്രകൾ സഫലമാവും. വിദേശത്തുള്ളവർക്ക് ഉദ്യോഗക്കയറ്റം ലഭിക്കും. എന്നാൽ, ചിലപ്പോൾ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനുള്ള മന:ശക്തി കാട്ടേണ്ടി വരും. മക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനമാവും.കുടുംബാന്തരീക്ഷത്തിൽ നിന്ന് എപ്പോഴും സമാധാനം ലഭിക്കണമെന്നില്ല. വീട്ടമ്മമാർക്ക് ദാമ്പത്യ സൌഖ്യം കുറയും. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്ന് വിമർശനം കേൾക്കേണ്ടി വരും. സുഹൃത്തുക്കളിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചേക്കില്ല.ഈ വിഷുക്കാലം എതേല്ലാം നക്ഷത്രക്കാർക്ക് ആണ് ഗുണ ദോഷം ആയി മാറുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,