ജയ ഹേ ഫ്രഞ്ച് ചിത്രം കുങ് ഫു സൊഹ്‍റയുടെ കോപ്പിയെന്ന ആരോപണം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ,എന്നാൽ ഈ ചിത്രം ആയി നല്ല ബന്ധം ഉണ്ട് എന്നാണ് പല രംഗങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത് , കഴിഞ്ഞ വർഷം മലയാളത്തിലെ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ജയ ജയ ജയ ജയ ഹേ. ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം. തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം പിന്നീട് ഒടിടിയിലൂടെ എത്തിയപ്പോൾ മലയാളികളല്ലാത്ത പ്രേക്ഷകരുടെ കൈയടിയും നേടി. ഈ ചിത്രം ഒരു ഫ്രഞ്ച് ചിത്രത്തിൽ നിന്നുള്ള കോപ്പിയാണെന്ന തരത്തിലുള്ള ആക്ഷേപം സോഷ്യൽ മീഡിയയിൽ ഉയരുകയും ചെയ്തു , ഏന്നാൽ ഇപ്പോൾ ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിപിൻ ദാസ്. 2020 ഡിസംബറിൽ ലോക്ക് ചെയ്തതാണ് ജയ ഹേയുടെ തിരക്കഥയെന്നും 2022 മാർച്ച് 9 നാണ് കുങ് ഫു സൊഹ്റ തിയറ്ററിൽ എത്തിയതെന്നും പറയുന്നു വിപിൻ ദാസ് പറയുന്നു ,
ഞാനും ശരിക്കും ഞെട്ടലോടെ തന്നെയാണ് ആ സീനുകൾ കണ്ടത്… ഒരേ പോലെ ഉള്ള ഷോട്ടുകൾ അടുപ്പിച്ചു കാണിക്കുമ്പോൾ ഒരുപാട് സമാനതകൾ കാണാൻ പറ്റി… എന്നാൽ ഇങ്ങനെ ഒരു സിനിമ ഉള്ള കാര്യം അതിന്റെ വർക്കുകൾ നടക്കുന്ന സമയത്തതൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല എന്നും വിപിൻ ദാസ് പറയുന്നു , എന്നാൽ ഇനിയും ഇതുപോലെ മോശം പ്രചാരണങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയമപരം ആയി നേരിടും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,