മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും മലയാളത്തിലേക്ക് വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്തിയിരിക്കുന്നത് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വാർത്തകൾ തന്നെ ആണ് വന്നു കൊണ്ടിരിക്കുന്നത് , താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിദേശങ്ങൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ പറയുന്നത് , സുരേഷ് ഗോപി സംവിധായകൻ ജയരാജും നീണ്ട ഒരു ഇടവേളക്ക് ശേഷം പുതിയ സിനിമയ്‌ക്കായി ഒന്നിക്കുന്നു എന്ന വാർത്ത തന്നെ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച . 1997-ൽ പുറത്തിറങ്ങിയ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രം സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തിരുന്നു. ഇപ്പോൾ താടിയും മീശയും വടിച്ച് തെയ്യം കലാകാരന്റെ ലുക്കിലുള്ള തന്റെ ചിത്രങ്ങൾ സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ‘ഒരു പെരുങ്കളിയാട്ടം’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.പെരുവണ്ണാൻ എന്ന കഥപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി തന്നെയാണ് പുതിയ സിനിമയെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്. ‘ജയരാജിന്റെ അടുത്ത ചിത്രത്തിൽ പെരുവണ്ണനായുള്ള രൂപാന്തരം’ എന്ന അടിക്കുറിപ്പോടെയാണ് സുരേഷ് ഗോപി ചിത്രങ്ങൾ പങ്കുവച്ചത്.സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോ, അനശ്വര രാജൻ, കന്നഡ താരം ബി.എസ്. അവിനാഷ് എന്നിവരാണ് താരനിരയിലെ മറ്റുപ്രമുഖർ. ചിത്രത്തിന് കളിയാട്ടം എന്ന തന്റെ മുൻ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് ജയരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു ഇത് ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
.https://youtu.be/N_MGDWRwq74