മലയാള സിനിമക്ക് വളരെ അതികം വിഷമം ഉണ്ടാക്കിയ ഒരു കാര്യം ആണ് നടൻ ഇന്നസെന്റിന്റെ മരണം , മലയാള സിനിമക്ക് തീരാ നഷ്ടം തന്നെ ആണ് , പല പ്രമുഖരും ഈ ദുഃഖത്തിൽ പങ്കുചേർന്നിട്ടും ഉണ്ടായിരുന്നു , മലയാളത്തിന്റെ പ്രിയ നടനും മുൻ എംപിയുമായിരുന്ന ഇന്നസെന്റിന്റെ ഭൗതികശരീരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ അന്ത്യവിശ്രമം കൊള്ളുകയാണ്. നാലര പതിറ്റാണ്ടിലേറെയായി തന്റെ ജ്യേഷ്ഠസഹോദരനും സുഹൃത്തും വഴികാട്ടിയുമായി കൂടെയുണ്ടായിരുന്ന ഇന്നസെന്റിനെ ഓർക്കുകയാണ് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിയതും ,ഇന്നസെന്റ് ഇനി ഇല്ല ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും അദ്യം സങ്കടം തന്നെയാണ് തോന്നുന്നത്.
അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും. ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓർമ്മകളും കടന്നുവരുന്നു എന്നതിൽ ആ മനുഷ്യന്‍ നമ്മളില്‍ ആഴത്തില്‍ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്.ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തില്‍ നിന്ന് ‘പോലെ’ എന്ന വാക്ക് അടർത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. എന്നെല്ലാം ആയിരുന്നു മമ്മൂയുടെ വാക്കുകൾ ,