മോഹൻലാലിനെതിരെ ശ്രീനിവാസൻ. പ്രേം നസീർ സംവിധാനം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന സിനിമയുടെ പേരിൽ മോഹൻലാലിനോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്ന് ശ്രീനിവാസൻ വെളിപ്പെടുത്തി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേം നസീർ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ‘വയസാം കാലത്ത് ഇയാൾക്ക് വേറെ പണിയില്ലേ’ എന്നാണ് മോഹൻലാൽ പ്രതികരിച്ചതെന്ന് ശ്രീനിവാസൻ പറയുന്നു. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ സംവിധാന മോഹവും ആയി നടന്ന നസീർ സാറിന് മോഹൻലാൽ ഡേറ്റ് കൊടുക്കാതെ നടത്തിച്ചതിനെ കുറിച്ച് പറയുകയാണ് , കടത്തനാടൻ അമ്പാടി എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രേം നസീർ തനിക്ക് സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച് ശ്രീനിവാസനോട് പറയുന്നത്. ‘ എനിക്കൊരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. ഒരു നല്ല കഥ വരുമ്പോൾ ആലോചിക്കണം. നമുക്കത് മോഹൻലാലിനെ കൊണ്ട് ചെയ്യിപ്പിക്കാം,
എന്നാണ് പ്രേം നസീർ ശ്രീനിവാസനോട് പറഞ്ഞത്. ഇതറിഞ്ഞ മോഹൻലാലിന്റെ പ്രതികരണം എന്തായിരുന്നെന്ന് ശ്രീനിവാസൻ വെളിപ്പെടുത്തുന്നു. ‘ അറിഞ്ഞോ നസീർ സാറ് ഒരു പടം സംവിധാനം ചെയ്യാനുള്ള പരിപാടിയിലാണ്. വയസാംകാലത്ത് ഇയാൾക്ക് വേറെ പണിയില്ലേ’ എന്നാണ് മോഹൻലാൽ പറഞ്ഞത്. എന്നാൽ ഇത് എല്ലാം തെറ്റാണു എന്നാണ് പിന്നീട് വന്നത് ,നസീർ സാറ് സംവിധാനം ചെയ്യുന്ന പടത്തിൽ അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. അത് നടന്നില്ല. വലിയ വിഷമമുണ്ട്.’ എന്നാണ് മോഹൻലാൽ എഴുതിയിരിക്കുന്നത്. ഇത് വായിച്ചപ്പോൾ താൻ മോഹൻലാലിനോട് ഹിപ്പോക്രസിക്ക് ഒരു പരിധിയുണ്ടെന്ന് പറഞ്ഞെന്ന് ശ്രീനിവാസൻ പറയുന്നു. ഇതുകേട്ട് മോഹൻലാൽ തന്നോട് ക്ഷോഭിച്ചെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി. എന്നാൽ ഇത് എല്ലാം ആണ് സോഷ്യൽ മീഡിയയിൽ പറഞ്ഞുകൊണ്ടിരിക്കുന്നത് ,