മലയാളത്തിലെ എക്കാലത്തെയും നടന്മാരിൽ ഒരാൾ ആണ് നടൻ ശ്രീനിവാസൻ എന്നാൽ ഇപ്പോൾ മോഹൻലാലിനെ കുറിച്ച് നടത്തിയ പ്രസ്താവനകൾ വലിയ വിവാദമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ നസീർ ആഗ്രഹിച്ചിരുന്നുവെന്നും, തന്നെയാണ് തിരക്കഥ എഴുതാൻ ഏൽപ്പിച്ചതെന്നും ശ്രീനിവാസൻ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ മോഹൻലാൽ വളരെ പുച്ഛത്തോടെയാണ് നസീറിന്റെ ആഗ്രഹത്തെ സമീപിച്ചതെന്നും, വയസുകാലത്ത് ഇയാൾക്ക് വേറെ പണിയില്ലേയെന്ന് പരിഹസിച്ചുവെന്നും ശ്രീനിവാസൻ ആരോപിച്ചിരുന്നു.എന്നാൽ ഇപ്പോൾ പ്രേംനസീറിന്റെ മകൻ ഷാനവാസ് ഇതുമായി ബന്ധപ്പെട്ട് ഓൺലൈനിനോട് പ്രതികരിച്ചിരിക്കുകയാണ്.
ലാലുമായി സിനിമ ചെയ്യാൻ നസീർ ആഗ്രഹിച്ചിരുന്നുവെന്ന് ഷാനവാസ് വ്യക്തമാക്കി എന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായതായി അറിയില്ല. തിരക്കഥ ശ്രീനിവാസനെ തന്നെയാണ് ഏൽപ്പിച്ചത്. ചർച്ച ചെയ്യാൻ ലാൽ ഇടയ‌്ക്കിടെ വീട്ടിൽ വരുമായിരുന്നു. പ്രിയദർശനും ഒപ്പമുണ്ടാകും. തിരക്കഥ പൂർത്തിയാവുകയും ചെയ‌്തു. അടുത്ത പടം മമ്മൂട്ടിയെ വച്ച് ചെയ്യാനും നസീർ ആഗ്രഹിച്ചിരുന്നുവെന്ന് ഷാനവാസ് പറയുന്നു. അതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. എന്നാൽ ഇത് തന്നെ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയി മാറിയിരിക്കുന്നതും ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം പറഞ്ഞത് , കൂടുതൽ അറിയൻ വീഡിയോ കാണുക ,