സിനിമ പ്രേക്ഷകരുടെ പ്രിയ താരം ഇൻസ്റ്റഗ്രാം ലോകത്തേക്ക് നടൻ വിജയ്‌യുടെ മാസ് എൻട്രി. അക്കൗണ്ട് തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യൺ ഫോളോവേഴ്സിനെയാണ് താരം സ്വന്തമാക്കിയത്. നിലവിൽ 40 ലക്ഷമാണ് വിജയ്‌യെ പിന്തുടരുന്നവർ. ഹലോ നൻപാസ് ആൻഡ് നൻപീസ് എന്ന കുറിപ്പോടെ ലിയോ ലുക്കിലുള്ള ചിത്രമായിരുന്നു നടൻറെ ആദ്യ പോസ്റ്റ്. ചിത്രത്തിന് കമൻറുകളുമായി മലയാളി ആരാധകർ ഉൾപ്പെടെയുള്ളവർ എത്തി.
വിജയ്യുടെ ഇൻസ്റ്റഗ്രാം എൻട്രി ആരാധകർ മാത്രമല്ല സഹപ്രവർത്തകരുൾപ്പെടെയുള്ള മറ്റ് താരങ്ങളും ഏറ്റെടുത്തിരുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ഔദ്യോഗിക അക്കൗണ്ടുകൾ ഉണ്ടെങ്കിലും വിജയ് സോഷ്യൽ മീഡിയയിൽ തീരെ സജീവമായിരുന്നില്ല.
ലിയോയുടെ കശ്മീർ ഷെഡ്യൂൾ പൂർത്തിയായെന്നും ഇനിയുള്ള ചിത്രീകരണം ചെന്നൈയിൽ തന്നെയായിരിക്കുമെന്നും കഴിഞ്ഞ ദിവസം ലോകേഷ് അറിയിച്ചിരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്എസ് ലളിത് കുമാറാണ് ലിയോ നിർമിക്കുന്നത്.. അനിരുദ്ധ് തന്നെയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ലോകേഷിന്റെ മുൻ സിനിമകളായ വിക്രമിനും, മാസ്റ്ററിനുമെല്ലാം സംഗീതം നിർവഹിച്ചത് അനിരുദ്ധ് തന്നെയായിരുന്നു. ചിത്രം സെപ്തംബർ 19ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും.എന്നാൽ ഇത് ഏലാം വലിയ ആവേശത്തിൽ തന്നെ ആണ് പ്രേക്ഷകർ എടുത്തിരിക്കുന്നത് , വലിയ ഒരു കാത്തിരിപ്പും തന്നെ ആണ് ഈ ചിത്രത്തിന് വേണ്ടി കൂടുതൽ അറിയാൻ വീഡിയോ കാണുക ,