മലയാളത്തിലെ പുതുമുഖം സംവിധായകൻ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ആർഡിഎക്‌സി’ന്റെ സെറ്റിൽ ഷെയ്ൻ നിഗം പ്രശ്നങ്ങളുണ്ടാക്കിയെന്നു സൂചിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാകുന്നു. മുതിർന്ന താരങ്ങളായ ലാൽ, ബാബു ആന്റണി, ബൈജു സന്തോഷ് തുടങ്ങിയവരുള്ള ഷൂട്ടിങ് സെറ്റിൽ ഷെയ്ൻ നിഗം നടത്തിയ ചില പിടിവാശികൾ മൂലം ഷൂട്ടിങ് മുടങ്ങിയെന്നാണ് പ്രമുഖ സിനിമാ ഗ്രൂപ്പുകൾ ട്വീറ്റ് ചെയ്തത്. തനിക്ക് മറ്റു താരങ്ങളെക്കാൾ പ്രാധാന്യം നൽകണമെന്ന ഷെയ്ൻ നിഗത്തിന്റെ പിടിവാശിയാണ് പ്രശ്നങ്ങൾക്കു കാരണമെന്നും ട്വീറ്റുകളിൽ പറയുന്നു. എന്നാൽ ഇത് എല്ലാം വലിയ രീതിയിൽ തന്നെ ആണ് സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് ,
എന്നാൽ അതിനു ശേഷം വന്ന കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വന്നിരുന്നു , ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു , ആർഡിഎക്സിന്റെ ഷൂട്ടിങ് സുഗമമായി നടക്കുന്നു എന്ന വാർത്തയാണ് ഷെയ്ൻ നിഗം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഷൂട്ടിങ് സെറ്റിൽ നിന്നുള്ള തന്റെ വിഡിയോ പങ്കുവച്ചായിരുന്നു വിവാദങ്ങളോടുള്ള ഷെയ്നിന്റെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രശ്നങ്ങൾ അണിയറപ്രവർത്തകരും അസോസിയേഷനും ഇടപെട്ട് പരിഹരിച്ചെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ഏഴ് ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതിയെന്നും അണിയറക്കാർ അറിയിച്ചു. കൂടുതൽ അറിയാൻ വിടൂ കാണുക ,