നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ആർഡിഎക്സി’ന്റെ സെറ്റിൽ സിനിമാതാരം ഷെയ്ൻ നിഗം പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ. സിനിമയിൽ താരത്തിൻറെ പ്രാധാന്യം കുറഞ്ഞ് പോയെന്ന പരാതി ഉയർത്തിയാണ് പ്രശ്നമെന്നാണ് പ്രചാരണം. മൾട്ടിസ്റ്റാർ ചിത്രമായ ആർഡിഎക്സിൽ ലാൽ, ബാബു ആന്റണി, ബൈജു സന്തോഷ് ,ആന്റണി പെപ്പെ, നീരജ് മാധവ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എന്നാൽ ചിത്രത്തിന്റെ സെറ്റിൽ യുവതാരം ഷെയ്ൻ നിഗം പ്രശ്‌നങ്ങളുണ്ടാക്കിയാതായി സൂചിപ്പിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നു. മുതിർന്ന താരങ്ങളടങ്ങിയ ഷൂട്ടിങ് സെറ്റിൽ നിന്ന് ഷെയ്ൻ നിഗം അർദ്ധരാത്രി ഇറങ്ങിപ്പോയതു കാരണം ഷൂട്ടിങ് മുടങ്ങിയതായാണ് സിനിമാ ഗ്രൂപ്പുകൾ വ്യക്തമാക്കിയിട്ടുള്ളത്.
തനിക്ക് മറ്റ് താരങ്ങളേക്കാൾ പ്രാധാന്യം നൽകണമെന്നുള്ള ഷെയ്ൻ നിഗത്തിന്റെ പിടിവാശിയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ലഭ്യമായ വിവരം. എന്നാൽ ഇതിൽ പല ചർച്ചകളും പരാതികളും സോഷ്യൽ മീഡിയയിൽ വന്നത് ആണ് , ഇതിനിടെ ‘നാടകം വേണ്ട’ എന്ന ആന്റണി പെപ്പെയുടെ സമൂഹ മാധ്യമ കുറിപ്പും ശ്രദ്ധനേടിയിരുന്നു. യഥാർഥ ജീവിതത്തിലും അഭിനയിക്കുന്നവർക്കു സമർപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ആന്റണി വർഗീസ് പോസ്റ്റ് പങ്കുവച്ചത്. ആന്റണിയുടെ പോസ്റ്റ് ആർഡിഎക്‌സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന വിവാദത്തെപ്പറ്റിയാണെന്നാണ് സൂചന. എന്നാൽ, ഇതിനിടെ ആർഡിഎക്‌സിന്റെ ഷൂട്ടിങ് സുഗമമായി മുന്നോട്ട് പോകുന്നതായി ഷെയ്ൻ നിഗം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കൂടുതൽ അറിയാൻ വീഡിയോ കാണുക