മോഹൻലാൽ വന്നു ഏറെക്കാലത്തിന് ശേഷം മനം നിറഞ്ഞ് ഉമ്മൻ ചാണ്ടി

മലയാളികളിടെ പ്രിയ നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ ചർച്ച ആവുകയാണ് ബെംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വിഡിയോ കോളിൽ സംസാരിച്ച് നടൻ മോഹൻലാൽ. വിഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മനാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടി ബെംഗളുരുവിലേക്ക് പോയത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മോഹൻലാലിന്റെ വിളിയെത്തിയത്. പിന്നീട് സംഭാഷണം വിഡിയോ കോളിലേക്ക് മാറി. 10 മിനിറ്റോളം ഇരുവരും സൗഹൃദ സംഭാഷണം നടത്തി. എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയയിൽ ആർത്തകരും ഏറ്റെടുത്തു

ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെയാണ് മോഹൻലാൽ ഏറെയും ചോദിച്ചത്. മോഹൻലാലിന്റെ പുതിയ സിനിമാ വിശേഷങ്ങൾ ഉമ്മൻചാണ്ടിയും അന്വേഷിച്ചു. ഉമ്മൻചാണ്ടിയുടെ ബന്ധു കൂടിയായ ചലച്ചിത്ര നിർമാതാവ് സെഞ്ച്വറി കൊച്ചുമോനോട് ലാൽ ഇടയ്ക്കിടെ ഉമ്മൻചാണ്ടിയുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി അന്വേഷിക്കുന്നുണ്ടായിരുന്നു. കോവിഡ് കാലത്തും മോഹൻലാൽ ഉമ്മൻചാണ്ടിയെ വിളിച്ച് കാര്യങ്ങൾ അറിഞ്ഞിരുന്നു , എന്നാൽ ഈ കാര്യങ്ങൾ ഏലാം ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തു സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുകയും ചെയ്തിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →