ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ കൂട്ടുക്കെട്ടിൽ ആദ്യമായി ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജോൺ ആൻഡ് മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ ഗുസ്തിക്കാരനായാണ് വേഷമിടുന്നത് എന്നാണ് റിപ്പോർട്ട്. രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ച ‘മലൈക്കോട്ടൈ വാലിബന്റെ’ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ് എന്ന റിപോർട്ടുകൾ തന്നെ ആണ് സംവിധായകനും അണിയറ പ്രവർത്തകനും പങ്കുവെക്കുന്നത് ,
ലിജോ ജോസ് പെല്ലിശ്ശേരി അണിയറപ്രവർത്തകരോട് നന്ദി പറയുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാജസ്ഥാൻ മരുഭൂമിയിലെ ചിത്രീകരണം വളരെ ദുഷ്കരമായിരുന്നെന്നും ഇതിനോട് ചേർന്നു നിന്ന് എല്ലാവരോടും നന്ദി പറയുകയാണെന്നും ലിജോ വീഡിയോയിൽ പറയുന്നു. എന്നാൽ ഇത്ര ദിവസം ചിത്രീകരണത്തിന്റെ വിശേഷങ്ങളും താരം പറഞ്ഞു , വളരെ അതികം ബുദ്ധിമുട്ടുകൾ തരണം ചെയ്തു ആണ് ഈ ചിത്രം ചിത്രീകരണം പൂർത്തിയായത് എന്നും പറയുന്നു ലിജോ ജോസ് , എന്നാൽ ഈ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,