മലയാള സിനിമയിലെ നടനും സംവിധായകനുമായ ശ്രീനിവാസൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെക്കുറിച്ച് വളരെ മോശമായ വെളിപ്പെടുത്തലുകൾ നടത്തിയതു സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഒത്തിരി മികച്ച ചിത്രങ്ങൾ മോഹൻലാൽ- ശ്രീനിവാസൽ കൂട്ടുകെട്ട് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. മനസ്സിൽ എന്നും നിലനിൽക്കുന്ന ഈ ചിത്രങ്ങൾ മലയാളികൾക്ക് എന്നും ഗൃഹാതുര ഉണർത്തുന്ന ഓർമ്മ കൂടിയാണ്.എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇരുവരും തമ്മിൽ ഒരുമിക്കുന്ന ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഈയൊരു സാഹചര്യത്തിൽ ഇരുവരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പ്രേക്ഷകർക്കും തോന്നിത്തുടങ്ങിയിരുന്നു. അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ശ്രീനിവാസൻ രംഗത്തെത്തിയതും.
ശ്രീനിവാസൻ്റെ വെളിപ്പെടുത്തൽ എത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും നിരവധി വാദഗതികളാണ് ഉയരുന്നത്. അടുത്ത സുഹൃത്തായ ഒരു വ്യക്തി പിണങ്ങിക്കഴിയുമ്പോൾ അയാൾ പറഞ്ഞ പഴയ കാര്യങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടുത്തുന്നത് ശരിയായ നടപടി അല്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ശ്രീനിവാസൻ പറഞ്ഞ പല ആരോപണങ്ങളും വെറും ആരോപണങ്ങൾ മാത്രമാണെന്നും അക്കാര്യങ്ങളിൽ മോഹൻലാൽ തെറ്റ് ചെയ്തിട്ടില്ലെന്ന് അതുമായി ബന്ധപ്പെട്ടവർ പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ചിലർ സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം ചർച്ച ചെയുക്കയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക