മലയാള സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന കിംഗ് ഓഫ് കൊത്ത. മലയാളത്തിലെ മാസ്റ്റർ ഡയറക്ടർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ മാസ്സ് ആക്ഷൻ പീരീഡ് ചിത്രം രചിച്ചിരിക്കുന്നത്, ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് രചിച്ചു ശ്രദ്ധ നേടിയ അഭിലാഷ് എൻ ചന്ദ്രനാണ്. കിംഗ് ഓഫ് കൊത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ എന്നിവ നേരത്തെ പുറത്ത് വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വരുന്നത്. ആഗസ്റ്റ് 24 ന് ഓണം റിലീസായി ആണ് കിംഗ് ഓഫ് കൊത്ത എത്തുക എന്നും, റിലീസിന് ആറ് മാസം മുൻപ് തന്നെ ഇതിന്റെ തീയേറ്റർ ചാർട്ടിങ് ആരംഭിച്ചു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.ദുൽഖർ സൽമാൻ തന്നെ തന്റെ സ്വന്തം ബാനറായ വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് സീ സ്റ്റുഡിയോസ് ആണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മലയാള ചിത്രമായി ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്ത ഒരു സ്റ്റൈലിഷ് ഗാംഗ്സ്റ്റർ ഡ്രാമയായാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ തന്നെ ഈ ചിത്രം കാണുന്നത് ,