മോഹൻലാലുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമ്മൻചാണ്ടി. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വിഡിയോ കോളിൽ സംസാരിച്ച് നടൻ മോഹൻലാൽ. വീഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടി ബെംഗളുരുവിലേക്ക് പോയത്.അർബുദ രോഗബാധിതനാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിക്ക് കുടുംബം കൃത്യമായ ചികിത്സ നൽകുന്നില്ലെന്ന് വിവാദമുയർന്നിരുന്നു. അതിനിടെ, ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ നിംസിൽ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്നാണ് ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയത്.
10 മിനിറ്റോളം ഇരുവരും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു.ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെയാണ് ലാൽ ഏറെയും ചോദിച്ചത്. മോഹൻലാലിന്റെ പുതിയ സിനിമാ വിശേഷങ്ങൾ ഉമ്മൻചാണ്ടിയും അന്വേഷിച്ചു. ഉമ്മൻ ചാണ്ടിയുടെ ബന്ധു കൂടിയായ ചലച്ചിത്ര നിർമാതാവ് ഉസെഞ്ച്വറി കൊച്ചുമോനോട് ലാൽ ഇടയ്ക്കിടെ ഉമ്മൻചാണ്ടിയുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി അന്വേഷിക്കുന്നുണ്ടായിരുന്നു. കോവിഡ് കാലത്തും മോഹൻലാൽ ഇങ്ങനെ വിളിച്ചിരുന്നു എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയി , മോഹൻലാൽ ഫാൻസ് പേജുകളിൽ ആണ് വൈറൽ ആയതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,