മലയാള സിനിമ പ്രേക്ഷകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ബ്ലെസി സംവിധാനം ചെയ്ത പുതിയ ചിത്രം ആണ് ആടുജീവിതം , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആടുജീവിത’ത്തിന്റെ ട്രെയിലർ ലീക്ക് ആയി. നിരവധി ഇന്റർനാഷണൽ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കാൻ ചിത്രം ഒരുങ്ങിയിരിക്കുകയായിരുന്നു. അതിനിടെയാണ് ഇപ്പോൾ ഫോർ പ്രിവ്യു എന്ന വാട്ടർ മാർക്കുള്ള ട്രെയിലർ ലീക്ക് ആയിരിക്കുന്നത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. ജോലി തേടി കുടുംബത്തെയും ഗ്രാമത്തെയും ഉപേക്ഷിച്ച് പോയ ഒരു മലയാളി കുടിയേറ്റ തൊഴിലാളിയായ നജീബിന്റെ കഥയാണ് ആടുജീവിതം ,മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ‘ ആടുജീവിതം . നാലരവർഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. കൊവിഡ് സമയത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധികൾ നേരിട്ട ചിത്രം കൂടിയാണ് ആടുജീവിതം .
ഈ വർഷം ഒക്ടോബർ 20നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റു താരങ്ങൾ. എആർ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെഎസ് സുനിലാണ് ഛായാഗ്രാഹകൻ , ചിത്രം വലിയ ഒരു ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുക്കുന്നതും , എന്നാൽ ഈ ട്രെയ്‌ലർ കണ്ടു ഞെട്ടി ഇരിക്കുകയാണ് എല്ലാ മലയാള പ്രേക്ഷകരും ,