മലയാള സിനിമ പ്രേക്ഷകരും പ്രമുഖരും വളരെ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‍ഡേറ്റ് അറിയാൻ ആയി കാത്തിരിക്കുന്നത് , പ്രേക്ഷകർ മാത്രമല്ല , മമ്മൂട്ടിയും ചോദിച്ചു തുടങ്ങി എന്ന വാർത്തകളും വരുന്നു ,ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി എന്ന വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ,
എന്നാൽ പ്രേക്ഷകർക്ക് ആവേശവും ആകംഷയും ആയി ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് , ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 14ന് പുറത്തുവിടും എന്ന ഒരു അപ്ഡേറ്റ് ആണ് പുറത്തുവന്നത് മോഹൻലാൽ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ആരാധകർക്ക് ഈസ്റ്റർ ആശംസകൾ നേർന്നുകൊണ്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസിങ് ഡേറ്റ് അദ്ദേഹം പുറത്തുവിട്ടത്.
നേരത്തെ ചിത്രത്തിന്റെ 77 ദിവസം നീണ്ട രാജസ്ഥാനിലെ ചിത്രീകരണം പൂർത്തിയായെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. രാജസ്ഥാനിൽ. ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങൾ പൂർത്തിയാക്കി അവസാന ഘട്ട ചിത്രീകരണം മേയിൽ ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിലാണ് നടക്കുന്നത്. ഒരു പാട് പ്രതിസന്ധികൾ തരണം ചെയ്ത്, ബുദ്ധിമുട്ടുകൾ ഉണ്ടായ ഘട്ടത്തിലും ഒത്തൊരുമയോടെ ഷൂട്ടിങ്ങിന്റെ അവസാനഘട്ടം വരെ സഹകരിച്ച അണിയറപ്രവർത്തകർക്ക് ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറയുന്ന വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു അതിനു പിന്നാലെ ആണ് ഇങ്ങനെ ഒരു അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ വരുന്നത് എന്നാൽ വളരെ വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് പ്രേക്ഷകരും പ്രമുഖരും ,