പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകരുടെ ചർച്ചകളിൽ ഇടം നേടിയ ഒരു സിനിമ തന്നെ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മോഹൻലാൽ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന ഓരോ അപ്‌ഡേഷനും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും കിട്ടുന്നത്. ചിത്രീകരണത്തിന്റെ ഒരു ഷെഡ്യൂൾ രാജസ്ഥാനിൽ പൂർത്തിയായതായി മോഹൻലാൽ അടുത്തിടെ അറിയിച്ചിരുന്നു.അതിന് പിന്നാലെ ചിത്രത്തിന്റെ അടുത്ത അപ്‌ഡേഷൻ പുറത്ത് വിട്ടിരിക്കുകയാണ് മോഹൻലാൽ.മലൈക്കോട്ടെ വാലിബൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 14ന് പുറത്തുവിടും എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്.
ഫെയ്‌സ്‌ബുക്കിലൂടെയാണ് ഈ വാർത്ത താരം പങ്കുവെച്ചത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എന്നാൽ അതിനു മുൻപ്പ് തന്നെ മോഹൻലാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ചെയുകയുംചെയ്തു , വലിയ കാല്പാദകളുടെ ചിത്രങ്ങൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ മോഹൻലാൽ പങ്കുവെച്ചത് ,എന്നാൽ ചിത്രത്തിന്റെ വരവ് അറിയിച്ചു കഴിഞ്ഞു ,മലൈക്കോട്ടൈ വാലിബൻ ലുക്ക് അതിനു വേണ്ടി ഉള്ള കാത്തിരിപ്പ് ആണ് എല്ലാവരും , മോഹൻലാൽ ഒരു ഗുസ്തിക്കാരൻ ആയി എത്തുന്നു എന്ന റിപോർട്ടുകൾ ആണ് ഇതുവരെ വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇതുവരെ ചിത്രത്തിലെ മോഹൻലാലിനെ കുറിച്ച ഒരു അപ്ഡേറ്റ് പോലും പുറത്തു വന്നിട്ടില്ല , എന്നാൽ പ്രേക്ഷകർ എല്ലാം വലിയ ആവേശത്തിൽ തന്നെ ആണ് ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,