മോഹൻലാൽ ശ്രീനിവാസൻ ബന്ധം സിനിമക്ക് പുറത്തു എങ്ങിനെ ആണ് എന്നു ആണ് എല്ലാവരുടെയും ചോദ്യം , എന്നാൽ മോഹൻലാലിനെ കുറിച്ച് പൊതു വേദിയിലെ ശ്രീനിവാസന്റെ തുറന്നു പറച്ചിൽ തന്നെ ആണ് ഇതിനു എല്ലാം കാരണം , എന്നാൽ ഇവർക്ക് നേരെ പല വിമർശനങ്ങളും ചർച്ചകളും നടന്നതും ആണ് , എന്നാൽ ശ്രീനിവാസൻ സജീവ സിനിമയിൽ നിന്നും മാറിയതോടെ ഈ വിവാദങ്ങൾ ഒരു പരിധിവരെ കെട്ടടങ്ങി തുടങ്ങിയാതായിരുന്നു , എന്നാൽ ഈ അടുത്ത കാലത്തു ശ്രീനിവാസന്റെ തുറന്നു പറച്ചിൽ വലിയ വിവാദങ്ങൾക്ക് വഴി വെച്ച് , സഹപ്രവത്തകനെ കുറിച്ച് അദ്ദേഹം പല രസകരം ആയ നിമിഷങ്ങളും പങ്കുവെച്ചിട്ടുള്ളതും ആണ് , എന്നാൽ ഇവർക്ക് ഇടയിൽ ഉള്ള പ്രശനങ്ങൾക്ക് ആഴം കുടുകയുംചെയ്തു ശ്രീനിവാസന്റെ ഈ തുറന്നു പറച്ചിൽ , എന്നാൽ ഈ വിഷയത്തിൽ അതികം ആരും അഭിപ്രായം പറഞ്ഞിട്ടില്ല , എന്നാൽ ഇപ്പോൾ ഈ വിഷയത്തെ കുറിച്ച് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് പ്രിയദർശൻ രണ്ട് പേരും എൻറെ പ്രിയ സുഹൃത്തുക്കളാണ്.
എൻറെ പുതിയ ചിത്രമായ കൊറോണ പേപ്പേഴ്സിൽ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യർ അത് ചെയ്യണമെന്നാണ് എൻറെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിൻറെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം. എനിക്ക് അറിയില്ല. ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാർഥ കാരണം അറിയാതെ ഞാൻ അതിൽ ഒരു അഭിപ്രായം പറയുന്നത് ശരിയല്ല.ഇതിൽ മോഹൻലാൽ ഒരിക്കലും പ്രതികരിച്ചിട്ടില്ല. അതാണ് ഇതിലെ നല്ല വശം. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹൻലാലിന് ശ്രീനിവാസനെ അറിയാം എന്നും പ്രിയദർശൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതും ആണ് ,