മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ പുറത്ത്. വലിബൻ അണിയപ്രവർത്തകരുടെ ഈസ്റ്റർ ആശംസയറിയിച്ച് മോഹൻലാലാണ് പോസ്റ്റർ പങ്കുവെച്ചത്. ഭീമാകാരമായ കാൽപാദങ്ങളാണ് പോസ്റ്ററിൽ കാണാനാവുക. വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 14-ന് എത്തും എന്നുള്ള പുതിയ വിവരം കൂടി മോഹൻലാൽ അറിയിച്ചിട്ടുണ്ട്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രത്തിനായി കാത്തരിക്കുകയാണ് മലയാളികൾ. സിനിമകളുടെ അപ്ഡേറ്റുകളും ലൊക്കേഷൻ വിശേഷങ്ങളും അടുക്കം സിനിമയുമായി ബന്ധപ്പെട്ട ഒരോ വാർത്തകളും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്. വലിയ ഒരു പ്രതീക്ഷ തന്നെ ആണ് ഈ ചിത്രത്തിന് പ്രേക്ഷകർക്ക് ഉള്ളത് ,
രാജസ്ഥാനിലെ ചിത്രീകരണം പൂർത്തിയായ വിവരം സോഷ്യൽ മീഡിയയിലൂടെ ലിജോ അറിയിച്ചിരുന്നു. ഏറ്റവും പ്രയാസമുള്ള രംഗങ്ങളാണ് രാജസ്ഥാനിൽ ചിത്രീകരിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. ചെന്നൈ ആണ് അടുത്ത ഷെഡ്യൂൾ. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാണം. മോഹൻലാലിനൊപ്പം മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. കൂടുതൽ അറിയാൻ വീഡിയോ കാണുക ,