മലയാളത്തിലെ യുവനടന്മാരിൽ പ്രശസ്തനാണ് ഉണ്ണി മുകുന്ദൻ കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീനിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു.മല്ലൂസിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്. എന്നാൽ അതിനു എല്ലാം ശേഷം മാളിക്കപ്പുറം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടുകയും ചെയ്തു , വലിയ ഒരു വിജയ ചിത്രം തന്നെ ആയിരുന്നു മാളികപ്പുറം എന്ന സിനിമ ,
എന്നാൽ ആ സിനിമ കൊണ്ട് ഉണ്ണിമുകുന്ദൻ എന്ന നടൻ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു , എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്ന വാർത്തകളിലൊന്നാണ് നടൻ ഉണ്ണിമുകുന്ദൻറെ രാഷ്ട്രീയ പ്രവേശനം. പല വാട്സാപ്പ് ഗ്രുപ്പുകളിലും പരസ്യമായും രഹസ്യമായും ഇത് ചർച്ചയായിരുന്നു. എന്നാൽ ഉണ്ണിമുകുന്ദൻ തന്നെ ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കി. തൻറെ സാമൂഹിക മാധ്യമ അക്കൌണ്ടുകളിലാണ് താരം ഇത് പറഞ്ഞത്. രാഷ്ട്രീയ പ്രവേശനം എന്നത് വ്യാജ വാർത്തയാണ്. താനിപ്പോൾ ഗാന്ധർവ ജൂനിയർ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗിലാണെന്നും, ലോംഗ് ഷെഡ്യൂളിലാണ് താനെന്നും ഉണ്ണി തൻറെ ഫേസ് ബുക്ക് പേജിൽ പ്രതികരിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,